സ്വന്തം ജനങ്ങളെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധനാകുന്ന ഒരു ജനസേവകനാകണം ഒരു യഥാര്‍ഥ പ്രധാനമന്ത്രി. പഴ്‌സ് എടുക്കാന്‍ മറന്ന വീട്ടമ്മയ്ക്ക് സഹായവുമായെത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാവിഷയം. വീട്ടമ്മ രണ്ടു കുട്ടികളുടെ അമ്മയായതു കൊണ്ടാണ് അവരെ താന്‍ സഹായിച്ചതെന്ന് ജെസീന്ത ആര്‍ഡന്‍ പിന്നീട് പറഞ്ഞു. ജെസീന്തയില്‍ നിന്നും സഹായം സ്വീകരിച്ച വനിതയാണ് വിവരം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ജെസീന്ത യുവതിയെ സഹായിച്ച കാര്യം അംഗീകരിക്കുകയും ചെയ്തു.
സൂപ്പര്‍മാര്‍ക്കറ്റിന്റെ കൗണ്ടറില്‍ ജെസീന്തയ്ക്കു തൊട്ടു മുമ്പിലായിരുന്നു ഈ വനിത നിന്നിരുന്നത്. എന്നാല്‍ ബില്ല് അടയ്ക്കാനൊരുങ്ങിയപ്പോഴാണ് പഴ്‌സ് എടുത്തില്ല എന്ന കാര്യം വീട്ടമ്മയ്ക്ക് മനസ്സിലായത്. ഇവര്‍ പരിഭ്രമിച്ചപ്പോള്‍ സാഹചര്യം തിരിച്ചറിഞ്ഞ ജെസീന്ത ഇവര്‍ക്ക് ബില്ലടയ്ക്കാന്‍ പണം നല്‍കുകയായിരുന്നു.
അധികാരത്തിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ജെസീന്ത. ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌ക്കുകളില്‍ നടന്ന വെടിവെയ്പ്പില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ ജെസീന്ത മുന്നിട്ടിറങ്ങിയതും ശ്രദ്ധേയമായിരുന്നു.