തിരുവനന്തപുരം: അറുപതു പേർ കവിതകൾ ആലപിച്ച ചതുർഭാഷാ കവിയരങ്ങിൽ പുസ്തക പ്രകാശനം. മലയാളം, തമിഴ്, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലാണു അറുപതു കവികൾ കവിത അവതരിപ്പിച്ചത്. ഒരേ വേദിയിൽ നാലു ഭാഷകളിൽ കവിയരങ്ങ് അത്യപൂർവമാണ്. ചടങ്ങിൽ എഴുത്തുകാരിയും ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റുമായ ജസീന്ത മോറിസ് രചിച്ച പന്ത്രണ്ടാമത്തെ പുസ്തകം ’വാടാതെ, തളരാതെ’ പ്രകാശിതമായി.
പ്രതിസന്ധികളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ മറ്റുള്ളവർക്കു മാർഗദർശനങ്ങളാണെന്നും ’വാടാതെ, തളരാതെ’ എന്ന ഗ്രന്ഥം ഈ ഗണത്തിലുള്ളതാണെന്നും പുസ്തക പ്രകാശനം നിർവഹിച്ച കവി പ്രഭാവർമ അഭിപ്രായപ്പെട്ടു. വായനയും രചനയും മനുഷ്യനെ ന·യിലേക്കു നയിക്കുമെന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങിയ കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു.
ജോയിന്റ് കൗണ്സിൽ അടിയോടി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രഫ. ജി.എൻ. പണിക്കർ അധ്യക്ഷത വഹിച്ചു. ദീപിക തൃശൂർ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ്, വിനോദ് വൈശാഖി, അഡ്വ. സി.എ. നന്ദകുമാർ, പി.സി. ഹരീഷ്, മഹഷ് മാണിക്യം, ജസിന്ത മോറിസ്, ഷർമിള എന്നിവർ പ്രസംഗിച്ചു.
സുകു പാൽകുളങ്ങര, പ്രഫ ജി.എൻ. പണിക്കർ, ഒ.പി. വിശ്വനാഥൻ, വിജയകുമാർ, തലയൽ മനോഹരൻ നായർ, ഗോപീകൃഷ്ണ കോട്ടൂർ, ഹരികൃഷ്ണ കുമാർ, വിബിൻ രാജ്, ബേബി തോമസ്, തെക്കൻസ്റ്റാർ ബാദുഷ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വാഴമുട്ടം ചന്ദ്ര ബാബു, ഷമ്മു കുരിയാത്തി, രാജേഷ് തങ്കപ്പൻ എന്നിവര്െ ആദരിച്ചു.
ചതുർഭാഷാ കവിയരങ്ങ് മാറനല്ലൂർ സുധി ഉദ്ഘാടനം ചെയ്തു. മല്ലിക വേണുകുമാർ- മലയാളം, പാർത്ഥിപൻ- തമിഴ്, രവീന്ദ്രൻനായർ- ഇംഗ്ളീഷ്, സായികുമാർ- ഹിന്ദി എന്നിവർ മോഡറേറ്റർമാരായി. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രാജ്യാന്തര പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ നടക്കും.