കാലം വഴിപിഴച്ച ഇക്കൊല്ലം ചക്കയ്ക്ക് പൊതുവോ ക്ഷാമമാണ്. ചക്ക വിരിഞ്ഞതുതന്നെ പതിവിലും വൈകിയാണ്. ജൂണില്‍ മഴ ശക്തപ്പെടുന്നതോടെ ചക്ക അതിവേഗം വിളഞ്ഞ് പഴുത്തു കൊഴിയും. മഴ മുറിയുകയും മഞ്ഞ് കുറയുകയും ചെയ്തതിനാല്‍ പ്ലാവിലും മാവിവും രണ്ടു വര്‍ഷമായി കായ് ഫലം പൊതുവെ കുറവാണ്. ഇക്കൊല്ലം ഒരു ചക്ക പോലും വിരിയാതെ പോയ നാട്ടുപ്ലാവുകള് ഏറെയാണ്. കായിച്ചവയില്തന്നെ എണ്ണം തീരെ കുറവും.
വിയ്റ്റാനം സൂപ്പര്‍ ഏര്‍ളി പോലെ പെട്ടന്ന് ഫലം തരുന്ന ബഡ്ഡ് ഇനങ്ങള്‍ ഏറെപ്പേരും നടുന്നുണ്ട്. ഇത്തരം ഇനങ്ങളില്‍ പൊതുവേ ചെറിയ ചക്കയാണ് വിളയുക. പുരയിടങ്ങളിലെ തേന്‍വരിക്ക, മധുരവരിക്ക തുടങ്ങിയ പ്ലാവുകളിലൊക്കെ കായ്ഫലം നന്നേ കുറഞ്ഞിരിക്കുന്നു.
ചക്ക വിഭവങ്ങള്‍ കഴിക്കാന്‍ താല്പര്യമുള്ളവര്ക്കാണ് ഇക്കൊല്ലം ചക്ക കിട്ടാനില്ലാത്തതില് വിഷമം. ചക്ക പറിക്കാന്‍ ആളെ കിട്ടാനില്ലെന്നതാണ് പ്രധാന പ്രശ്നം. ഇതൊക്കെ അറിയാവുന്ന ഇതര സംസ്ഥാന കച്ചടക്കാര്‍ മരം കയറ്റക്കാരെ എത്തിച്ച് ഇടിഞ്ചക്ക പിടിയാവിലയ്ക്ക് വാങ്ങിക്കൊണ്ടുപോകുന്നു.വടക്കേ ഇന്ത്യയിലും മറ്റും ചക്കയ്ക്ക് കിലോ വില 100 രൂപയും ചുളയ്ക്ക് മൂന്നു രൂപയുമൊക്കെ വിലയുണ്ട്.