ഇരിങ്ങാലക്കുട: ലോകകപ്പിൽ ഒരു ഗോളിന് കേരളത്തിൽ ഒരു പ്ലാവിൻ തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പലായ ജോയച്ചൻ.
വീണ്ടും ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് ഫുട്ബോൾ വേൾഡ് കപ്പ് വിരുന്നുവരുന്പോൾ അതിനാവേശം പകരാൻ 2010ൽ ഒരു ഗോളിന് ഒരു മരം പദ്ധതിയും 2014ലും 2018ലും ഒരു ഗോളിന് ഒരു നാട്ടുമാവിൻ തൈ പദ്ധതിയും നടപ്പിലാക്കിയ മാപ്ലിയച്ചൻ വീണ്ടും 2022 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖത്തർ ഫുട്ബോൾ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിൻ തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ്.
ഖത്തർ ഫുട്ബോൾ ലോകകപ്പിൽ നമ്മുടെ ഇഷ്ടതാരങ്ങൾ എത്ര ഗോൾ നേടിയാലും അവരുടെ പേരിൽ നമ്മുടെ കൊച്ചു കേരളത്തിൽ പ്ലാവിൻതൈകൾ നട്ടുവളർത്തുവാനുളള പരിശ്രമത്തിലാണ്.