ചൈനയിലെ ശതകോടീശ്വരനും ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍.
ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ മരണപ്പെട്ടെന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈന തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ ജാക്മാ ജപ്പാനിലുണ്ടെന്നാണ് വിവരം. ഇക്കാര്യം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്.
വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ.
ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.