താരങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകളെല്ലാം പലപ്പോഴും മാധ്യമങ്ങളില്‍ പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമലോകത്ത് ഇടം പിടിച്ചിരിക്കുന്നത്.
തന്റെ പ്രിയപ്പെട്ട നായ ഡയാന ചോപ്രയ്ക്ക് വേണ്ടി, പ്രിയങ്ക വാങ്ങിയ ജാക്കറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,000 രൂപ. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
വിശേഷപ്പെട്ട ജാക്കറ്റ് ധരിച്ച് ഡയാന ചോപ്ര കിടക്കയില്‍ കിടക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലുടെ പ്രിയങ്ക തന്നെയാണ് പുറത്തു വിട്ടത്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയത്. എന്നാല്‍ ചിത്രവും ജാക്കറ്റിന്റെ വിലയും വൈറലായതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യ പോലെ പട്ടിണി പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യത്ത് മുപ്പത്താറായിരം പട്ടിക്കു വേണ്ടി പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്കയെ പോലെയുളള താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നുമാണ് ആളുകള്‍ കമന്റുകള്‍ വഴി പ്രിയങ്കയോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഈയടുത്ത കാലത്തും പ്രിയങ്കയുടെ ആര്‍ഭാടം വാര്‍ത്തയായിരുന്നു. പ്രിയങ്ക ചോപ്രയുടെ എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ ബാഗിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടിയിരുന്നു. 3.61 ലക്ഷമായിരുന്ന ആ ബാഗിന്റെ വില. പ്രിയങ്ക കാലില്‍ ഇട്ടിരുന്ന ഷൂസിന്റെ വിലയും പുറത്തുവന്നിരിക്കുന്നു. 56,000 രൂപ വിലയുളള ഷൂസ് ആണ് പ്രിയങ്ക ഇട്ടിരുന്നത്. എന്നാല്‍ ഇതിനെയൊക്കെ വെല്ലുന്ന വിലയുളള ജാക്കറ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.