സര്‍ക്കാര്‍ വക ‘ചക്ക’യ്ക്കു വേണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ തമ്മിലടി..! സംഭവം അറിഞ്ഞെത്തിയ വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും യുവതിയും തമ്മില്‍ പരസ്പരം തെറിവിളി; സംഭവം ഇങ്ങനെ…

jackfrut

ഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ വ​ക ച​ക്ക​യ്ക്കു വേ​ണ്ടി ജീ​വ​ന​ക്കാ​രു​ടെ ത​മ്മി​ല​ടി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ഇ ​ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക്വാ​ർ​ട്ടേ​ഴ്സി​ലെ 14,15 എ​ന്നീ ന​ന്പ​രി​ലെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. 14,15 എ​ന്നീ ന​ന്പ​രു​ക​ളു​ള്ള വീ​ടി​ന്‍റെ ന​ടു​വി​ലു​ള്ള പ്ലാ​വി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച​യാ​ണ് മൂ​ന്നു ച​ക്ക​പ​ഴു​ത്ത് വീ​ണ​ത്.

തു​ട​ർ​ന്ന് 14-ാം ന​ന്പ​ർ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ ച​ക്ക​ക​ൾ എ​ടു​ത്തു ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​തി​ച്ചു ന​ൽ​കി. ഈ ​സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ 15-ാം ന​ന്പ​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ അ​സ​ഭ്യം പ​റ​ഞ്ഞു.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യും യു​വ​തി​യും ത​മ്മി​ൽ പ​ര​സ്പ​രം അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ​ർ​ക്കാ​ർ വ​ക ച​ക്ക ആ​രും എ​ടു​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വും ഇ​രു​കൂ​ട്ട​ർ​ക്ക് താ​ക്കീ​തും ന​ൽ​കി.

Related posts