വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. ചക്കപ്പഴത്തിലെ ഇരുന്പ്് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം.
കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആന്റിഓക്സിഡന്റുകൾ കാîഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിഡനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു.
ചക്കപ്പഴത്തിലെ വിറ്റാമിൻ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ചക്കപ്പഴത്തിലുളള പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
സ്ട്രോക്ക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികൾ, നാഡികൾ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം.
ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമസംരക്ഷണത്തിനു സഹായകം. കാൽസ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
ചക്കപ്പഴത്തിലെ കാൽസ്യം മുറിവുകളുണ്ടാകുന്പോൾ രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും കരുത്തിനും കാൽസ്യം അവശ്യം. കാൽസ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.