മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ജാക്കിച്ചാന്‍ അഭിനയിച്ചേക്കും. കേന്ദ്ര കഥാപാത്രമായ ഭീമന് ഒളിപ്പോര്‍ തന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിച്ചാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന.
ചിത്രത്തിന്റെ താരനിര്‍ണയം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല താരങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നാഗാര്‍ജുന, മഹേഷ്ബാബു, അജയ്‌ദേവ്ഗണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
100 ഏക്കര്‍ സ്ഥലമാണ് രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തിനായി ആവശ്യമായിട്ടുള്ളത്. എറണാകുളവും കൊയമ്പത്തൂരുമാണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയമാക്കും. ആദ്യഘട്ടത്തില്‍ മലയാളം,ഹിന്ദി,തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിക്കുന്ന സിനിമ പിന്നീട് ലോകത്തെ പ്രധാനഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.