ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല നടപടികളും ലോകവ്യാപകമായി വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കി ചാന്‍ രംഗത്ത്.
പാര്‍ട്ടി നടത്തിയ സിംപോസിയത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം താന്‍ മനസിലാക്കുന്നുവെന്നും ജാക്കി ചാന്‍ കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പര്‍താരം പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയില്‍ അംഗമാണ്.
പക്ഷേ 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്കു താരം പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.