എടക്കര: പെണ്മക്കളുടെ വീടുകളിലേക്ക് മാതാവ് ചക്ക കൊടുത്തയച്ചു, ചക്കയുമായി പോയ യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വച്ചു.
ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ വകവെക്കാതെ അനാവശ്യമായി ചക്കയുമായി പോയ യുവാക്കളെയാണ് പോത്തുകൽ പോലിസ് കരുതൽ തടങ്കലിൽ വച്ചശേഷം വൈകിട്ട് വിട്ടയച്ചത്.
ബൈക്കിൽ എത്തിയ യുവാക്കളെ പോത്തുകൽ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വക്കുകയാണുണ്ടായത്. അനാവശ്യമായി യാത്ര ചെയ്തതിനാണ് യുവാക്കളെ കരുതൽ തടങ്കലിൽ വച്ചത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ നിയമങ്ങൾ അനുസരിക്കാൻ ജനങ്ങൾ തയാറാകുന്നില്ലെതാണ് ഇത് വ്യക്തമാക്കുന്നത്. അനാവശ്യമായി യാത്ര ചെയ്തതിന് എടക്കര സ്റ്റേഷനിൽ തിങ്കളാഴ്ച മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.