കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും ഒരാളെ കൂടി പുറത്താക്കി. നിരവധി കേസുകളിലെ പ്രതിയായ ചങ്ങനാശേരി സ്വദേശി ജാക്സണ് ഫിലിപ്പി (28)നെയാണ് കാപ്പാ പ്രകാരം നാടുകടത്തിയത്.
ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേട്ടാണ് ജാക്സണ് ഫിലിപ്പിനെ ആറ് മാസക്കാലത്തേക്ക് ജില്ലയിൽനിന്നു നാടു കടത്തി ഉത്തരവായത്.
ഉത്തരവ് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയിലെ ചങ്ങനാശേരി, കറുകച്ചാൽ, ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, വൈക്കം, പാലാ, മണിമല എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വധശ്രമം, കവർച്ച, സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ, വ്യാജവാറ്റ്, നിരോധിത മയക്കുമരുന്നുകൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.