വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറയാറില്ലേ? ആ അവസ്ഥയാണ് ഇപ്പോള്‍ ജാക്കിയുടേത്.
അല്‍പ്പം സൗന്ദര്യം ആഗ്രഹിച്ച് ഒരു സലൂണില്‍ പോയതു മാത്രമാണ് അവള് ചെയ്ത തെറ്റ്.
എട്ട് മണിക്കൂര്‍
മുടി ഒന്നു സ്റ്റൈലാക്കാനാണ് ജാക്കി സലൂണിലെത്തിയത്. അവിടത്തെ ഹെയര്‍ ഡ്രസറോട് മുടിയൊന്ന് ഭംഗിയാക്കിത്തരണമെന്നു പറഞ്ഞു.
അവളോട് അവിടെ ഇരിക്കൂ ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞു. ഇതു കേട്ടതും സന്തോഷത്തോടെ ജാക്കി കസേരയിലിരുന്നു.
പിന്നെയുള്ള എട്ട് മണിക്കൂര്‍ ഹെയര്‍ഡ്രസര്‍ തന്റെ കഴിവ് ജാക്കിയുടെ മുടിയില്‍ തെളിയിച്ചുകൊണ്ടേയിരുന്നു.
ഏറെ സമയമെടുത്താണല്ലോ ചെയ്യുന്നത്. തീര്‍ച്ചയായും തന്റെ മുടി ഭംഗിയായിട്ടുണ്ടാകും, താന്‍ സുന്ദരിയായിട്ടുണ്ടാകും എന്നായിരുന്നു ജാക്കിയുടെ ധാരണ!
എല്ലാം തെറ്റിദ്ധാരണ
എട്ട് മണിക്കൂറത്തെ തന്റെ അധ്വാനത്തിനൊടുവില്‍ ആദ്യം ഹെയര്‍ഡ്രസര്‍ ഒന്നു ഞെട്ടി. പക്ഷേ, ഞെട്ടലൊന്നും പുറത്തുകാണിക്കാതെ ജാക്കിയോട് കണ്ണാടിയൊന്നു നോക്കാന്‍ പറഞ്ഞു.
അവള് കണ്ണാടിയില്‍ ഒന്നു നോക്കിയതെയുള്ളു. പിന്നെ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി. കാരണം എന്താണെന്നോ?
അവള് സലൂണില്‍ എത്തിയതിനെക്കാള്‍ മോശം അവസ്ഥയിലായിരുന്നു മുടി. മുടിയാകെ കത്തിപ്പോയിരിക്കുന്നു.അവള്‍ക്കു പോലും അവളെ തിരിച്ചറിയാനാകാത്ത അവസ്ഥ.
പതിനെട്ട് മാസങ്ങള്‍ക്കൊടുവില്‍
ലോക്ഡൗണില്പ്പെട്ടുപോയ പതിനെട്ടു മാസങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങാന്‍ അവസരം കിട്ടിയപ്പോഴാണ് ജാക്കി സുന്ദരിയാകാന്‍ സലൂണിലെത്തിയത്.
കോവിഡ് കാലത്ത് ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. പക്ഷേ, അതെല്ലാം ഒറ്റ നിമിഷംകൊണ്ട് തകിടം മറിഞ്ഞു.
തന്റെ ജീവിതത്തില്‍ ഇതുപോലെ മോശം അനുഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ജാക്കി പറയുന്നത്.
ലോക്ഡൗണിനുശേഷം പുറത്തിറങ്ങിയപ്പോള്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് ടിക് ടോക്കില്‍ ആളുകള്‍ പങ്കുവെച്ച നിരവധി വീഡിയോകളിൽ ഒന്നായിരുന്നു ജാക്കിയുടേത്.
ഹെയര്ഡ്രസറുടെ അടുത്ത് പോകുന്നതിനു മുമ്പും ശേഷവുമുള്ള അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും ജാക്കി ടിക് ടോക്കില്‍ പങ്കുവച്ചിട്ടുണ്ട്.