ജേക്കബ് തോമസ് ബിജെപിയിലേക്ക്, ആര്‍എസ്എസ് മോശം സംഘടനയല്ല, അവരോടുള്ള തൊട്ടുകൂടായ്മ മാറണമെന്ന് ജേക്കബ് തോമസ്, ഒരു പ്രമുഖന്‍ കൂടി ബിജെപി പാളയത്തില്‍ എത്തുമ്പോള്‍

കേരളത്തില്‍ ചിലര്‍ക്ക് ആര്‍എസ്എസിനോട് തൊട്ടു കൂടായ്മയാണെന്നും അതു മാറ്റേണ്ടതുണ്ടെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. 23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നു. അതൊരു സാംസ്‌കാരിക സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തില്‍ ആര്‍എസ്എസ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് അത് തൊട്ടു കൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടേയെന്നും ജേക്കബ് തോമസ് ചോദിച്ചു.

സ്ഥാനമാനങ്ങള്‍ വേണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ പിണറായി വിജയനോട് അടുത്തു നില്‍ക്കാമായിരുന്നു. പിണറായി വിജയനുമായി അടുത്ത് നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. താനും പിണറായിയും തമ്മില്‍ തെറ്റിയിട്ടില്ലെന്നും ഇപ്പോഴും നല്ല ബന്ധമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Related posts