പാഠം ഒന്ന്, കണക്കിലെ കളികള്‍! വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ചു ഡിജിപി ജേക്കബ് തോമസ്; കണക്കു കൂട്ടാന്‍ പഠിപ്പിച്ച ജേക്കബ് തോമസിനോട് കണക്കുടീച്ചറെ മാറ്റൂ എന്നു തോമസ് ഐസക്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വീ​​​ണ്ടും സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളും അ​​​പാ​​​ക​​​ത​​​ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്.

ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 7,340 കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​താ​​​ണ് ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ പോ​​​സ്റ്റി​​​ൽ വി​​​മ​​​ർ​​​ശ​​​ന വി​​​ധേ​​​യ​​​മാ​​​യ​​​ത്. ആ​​​കെ വേ​​​ണ്ട​​​ത് 700 കോ​​​ടി​​​യും ഉ​​​ള്ള​​​ത് 7,000 കോ​​​ടി​​​യു​​​മാ​​​ണെ​​​ന്ന് ജേ​​​ക്ക​​​ബ് തോ​​​മ​​​സ്, പാ​​​ഠം ഒ​​​ന്ന്, ക​​​ണ​​​ക്കി​​​ലെ ക​​​ളി​​​ക​​​ൾ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ ന​​​ൽ​​​കി​​​യ പോ​​​സ്റ്റി​​​ൽ ക​​​ണ​​​ക്കു​​​ക​​​ൾ നി​​​ര​​​ത്തി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.

700 കോ​​ടി മ​​തി

പോ​​​സ്റ്റി​​​ൽ​​​നി​​​ന്ന്: മ​​​രി​​​ച്ച​​​വ​​​ർ 100=100 കോ​​​ടി, പ​​​രു​​​ക്കേ​​​റ്റ​​​വ​​​ർ 100= 50 കോ​​​ടി, കാ​​​ണാ​​​താ​​​യ​​​വ​​​ർ (ക​​​ണ​​​ക്കെ​​​ടു​​​പ്പ് തു​​​ട​​​രു​​​ന്നു) 250= 250 കോ​​​ടി, വ​​​ള്ള​​​വും വ​​​ല​​​യും പോ​​​യ​​​വ​​​ർ 100= 200 കോ​​​ടി, മു​​​ന്ന​​​റി​​​യി​​​പ്പ് സം​​​വി​​​ധാ​​​നം =50 കോ​​​ടി, മ​​​റ്റു പ​​​ല​​​വ​​​ക =50 കോ​​​ടി, ആ​​​കെ വേ​​​ണ്ട​​​ത് =700 കോ​​​ടി. ആ​​​കെ ഉ​​​ള്ള​​​ത് =7000 കോ​​​ടി. ക​​​ണ​​​ക്ക് ശ​​​രി​​​യാ​​​കു​​​ന്നു​​​ണ്ടോ..? ക​​​ണ​​​ക്കി​​​ന് വേ​​​റെ ടീ​​​ച്ച​​​റെ നോ​​​ക്കാം. ഇ​​​ങ്ങ​​​നെ​​​യാ​​​ണ് ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ കു​​​റി​​​പ്പ്. ഓ​​​ഖി ദു​​​രി​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളെ നേ​​​ര​​​ത്തെ​​​യും അ​​​ദ്ദേ​​​ഹം രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഐ​​​എം​​​ജി ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു​​നി​​​ന്നു സ​​​സ്പെ​​​ൻ​​ഡ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ക​​ണ​​ക്ക് ടീ​​ച്ച​​റെ തേ​​ടൂ

അ​​​തേ​​​സ​​​മ​​​യം ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് രം​​​ഗ​​​ത്തെ​​​ത്തി. ജേ​​​ക്ക​​​ബ് തോ​​​മ​​​സ് വേ​​​റെ ക​​​ണ​​​ക്കു ടീ​​​ച്ച​​​റെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​തെ​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ മ​​​റു​​​പ​​​ടി. ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ ത​​​ന്നെ​​​യാ​​​ണ് ഐ​​​സ​​ക്കി​​​ന്‍റെ​​​യും മ​​​റു​​​പ​​​ടി. സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ പാ​​​ഠ​​​ങ്ങ​​​ൾ ഇ​​​നി​​​യും പ​​​ഠി​​​ക്കേ​​​ണ്ടി​​​യും വ​​​രും.

ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ധാ​​​ര​​​ണ​​​യി​​​ല്ലാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ളം കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച ഏ​​​ഴാ​​​യി​​​രം കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജി​​​നെ അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്നും തോ​​​മ​​​സ് ഐ​​​സ​​​ക്ക് പ​​​റ​​​ഞ്ഞു. 13 വ​​​ർ​​​ഷം മു​​​ന്പ് സു​​​നാ​​​മി ബാ​​​ധി​​​ത​​​ർ​​​ക്ക് 1,400 കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജാ​​​ണ് കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തു കേ​​​വ​​​ലം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നി​​​ല്ല. തീ​​​ര​​​ദേ​​​ശ വി​​​ക​​​സ​​​ന പാ​​​ക്കേ​​​ജാ​​​യി​​​രു​​​ന്നു. ഇ​​​തു പോ​​​ലെ ഇ​​​പ്പോ​​​ൾ ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ സൈ​​​ക്ലോ​​​ണ്‍ മി​​​റ്റി​​​ഫി​​​ക്കേ​​​ഷ​​​ൻ ഫ​​​ണ്ട് ഇ​​​ത്ത​​​രം സ​​​മ​​​ഗ്ര​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഐ​​​സ​​​ക്ക് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു.

തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം

ജേ​​​ക്ക​​​ബ് തോ​​​മ​​​സ് വേ​​​റെ ക​​​ണ​​​ക്കു ടീ​​​ച്ച​​​റെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​ണു ന​​​ല്ല​​​ത്. സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ പാ​​​ഠ​​​ങ്ങ​​​ൾ ഇ​​​നി​​​യും പ​​​ഠി​​​ക്കേ​​​ണ്ടി​​​യും വ​​​രും. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ധാ​​​ര​​​ണ​​​യി​​​ല്ലാ​​​ത്ത​​​തു​​കൊ​​​ണ്ടാ​​​ണ് ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കേ​​​ര​​​ളം കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച ഏ​​​ഴാ​​​യി​​​രം കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജി​​​നെ അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​ത്.

അ​​​ദ്ദേ​​​ഹം സ്വ​​​ന്ത​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ക​​​ണ​​​ക്കു പ്ര​​​കാ​​​രം 700 കോ​​​ടി മ​​​തി​​​യ​​​ത്രേ. ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ പാ​​​ഠം ഒ​​​ന്നി​​​ൽ പ​​​റ​​​യു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ ദു​​​രി​​​ത​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം മാ​​​ത്ര​​​മാ​​​ണ്. അ​​​ത് അ​​​ത്യാ​​​വ​​​ശ്യം കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ന​​​കം ചെ​​​യ്തു ക​​​ഴി​​​ഞ്ഞു. കേ​​​ന്ദ്ര​​​ത്തി​​​നു മു​​​ന്നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത് സ​​​മ​​​ഗ്ര​​​മാ​​​യ പാ​​​ക്കേ​​​ജാ​​​ണ്. ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ലെ തീ​​​ര​​​ദേ​​​ശ​​​ത്തെ​​​യാ​​​കെ പു​​​ന​​​രു​​​ദ്ധ​​​രി​​​പ്പിക്കാ​​​നും പു​​​ന​​​ര​​​ധി​​​വ​​​സി​​​ക്കാ​​നു​​​മു​​​ള്ള ഒ​​​രു സ​​​മ​​​ഗ്ര പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​ത്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് കാ​​​ലാ​​​വ​​​സ്ഥാ​ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​മു​​​ദ്ര നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്നു. സൈ​​​ക്ലോ​​​ണ്‍ ഭീ​​​ഷ​​​ണി ഉ​​​ണ്ടാ​​​കു​​​ന്നു, ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തീ​​​ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ത​​​ന്നെ മാ​​​റ്റ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. സി​​​ആ​​​ർ​​​ഇ​​​സ​​​ഡ് പ​​​രി​​​ധി​​​യി​​​ൽ​​നി​​​ന്നെ​​​ങ്കി​​​ലും മാ​​​റ്റി ജ​​​ന​​​ങ്ങ​​​ളെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്ക​​​ണം. ഇ​​​തി​​​ന് ആ​​​ക​​​ർ​​​ഷ​​​ക മാ​​​യ ഭൂ​​​മി പാ​​​ർ​​​പ്പി​​​ട പ​​​ദ്ധ​​​തി മാ​​​ത്ര​​​മ​​​ല്ല, മ​​​ത്സ്യ​​​ബ​​​ന്ധ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും തീ​​​ര​​​ത്തു​​​ണ്ടാ​​​ക്ക​​​ണം.

ഇ​​​ത്ത​​​ര​​​മൊ​​​രു പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യ്ക്കു മാ​​​ത്രം വ​​​രു​​​ന്ന ചെ​​​ല​​​വെ​​​ന്താ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന് ധാ​​​ര​​​ണ​​​യു​​​ള്ള​​​താ​​​യി തോ​​​ന്നു​​​ന്നി​​​ല്ല. അ​​​ദ്ദേ​​​ഹ​​​മു​​​ണ്ടാ​​​ക്കി​​​യ ക​​​ണ​​​ക്കി​​​ൽ ഇ​​​ക്കാ​​​ര്യം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച പാ​​​ക്കേ​​​ജി​​​ൽ പാ​​​ർ​​​പ്പി​​​ട​​​ത്തി​​​നാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത് 3,300 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തു​​​പോ​​​ലെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യവ ന​​​വീ​​​ക​​​രി​​​ക്ക​​​ണം, തീ​​​ര​​​ദേ​​​ശ റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി വി​​​പു​​​ല​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​വ​​​രു​​​ന്ന തു​​​ക​​​യാ​​​ണ് 7,300 കോ​​​ടി രൂ​​​പ. ചു​​​രു​​​ക്ക​​​ത്തി​​​ൽ കേ​​​ന്ദ്ര ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ​​നി​​​ന്നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മ​​​ല്ല, ഒ​​​രു പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജാ​​ണു കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന് സാ​​​ധ്യ​​​ത​​​യു​​​ണ്ടോ എ​​​ന്ന​​​താ​​​ണ് പ്ര​​​സ​​​ക്ത​​​മാ​​​യ ചോ​​​ദ്യം.

ഒ​​​രു കാ​​​ര്യം ഓ​​​ർ​​​ക്കു​​​ക. 13 വ​​​ർ​​​ഷം മു​​​ന്പ് സു​​​നാ​​​മി ബാ​​​ധി​​​ത​​​ർ​​​ക്ക് 1400 കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജാ​​​ണ് കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​ത് കേ​​​വ​​​ലം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നി​​​ല്ല. തീ​​​ര​​​ദേ​​​ശ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള പാ​​​ക്കേ​​​ജാ​​​യി​​​രു​​​ന്നു. ഇ​​​തു​​​പോ​​​ലെ ഇ​​​പ്പോ​​​ൾ ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ സൈ​​​ക്ലോ​​​ണ്‍ മി​​​റ്റി​​​ഫി​​​ക്കേ​​​ഷ​​​ൻ ഫ​​​ണ്ട് ഇ​​​ത്ത​​​രം സ​​​മ​​​ഗ്ര​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​മ​​​ഗ്ര​​​പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ള്ള​​​ത്.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച 40 പേ​​​ജു വ​​​രു​​​ന്ന മെ​​​മോ​​​റാ​​​ണ്ടം വാ​​​യി​​​ക്കാ​​​നെ​​​ങ്കി​​​ലും സ​​​മ​​​യം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന് വി​​​വ​​​ര​​​ക്കേ​​​ടു പ​​​റ​​​യേ​​​ണ്ടി വ​​​രു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഗു​​​ണ​​​പാ​​​ഠം ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ഹ​​​സി​​​ക്കാ​​​നി​​​റ​​​ങ്ങു​​​ന്പോ​​​ൾ ആ​​​വ​​​ശ്യ​​​ത്തി​​​നു ഗൃ​​​ഹ​​​പാ​​​ഠം ചെ​​​യ്യ​​​ണം. ഒ​​​ന്നാം പാ​​​ഠ​​​ത്തി​​​ൽ ഒ​​​തു​​​ങ്ങ​​​രു​​​ത്.

Related posts