തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് കമ്മീഷൻ ജേക്കബ് തോമസിനെതിരെ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജർ വാങ്ങാൻ എട്ട് കോടിയാണ് അനുവധിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജർ വാങ്ങിയത് എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസെടുത്തിരിക്കുന്നത്.