തിരുവനന്തപുരം: തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയിൽ. തനിക്ക് സംസ്ഥാന സർക്കാർ സംരക്ഷണം നൽകുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിക്കും വിജിലൻസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.
കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ നടപടിയെടുത്തില്ല. അഴിമതി ചൂണ്ടിക്കാട്ടുന്നവർക്കുള്ള സംരക്ഷണം എത്രയും വേഗം നൽകണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.