കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നേക്കുമെന്നു സൂചന. ബിജെപി, ആർഎസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡൽഹിയിൽ ചർച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ചർച്ച നടത്തിയതായി ജേക്കബ് തോമസ് സ്ഥിരീകരിച്ചെന്നു ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സർക്കാരിന്റെ അനുമതി വാങ്ങാതെ സർവീസ് സ്റ്റോറി എഴുതിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോക്സഭാ തെഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ജേക്കബ് തോമസ് തയാറെടുത്തിരുന്നു. എന്നാൽ, വിരമിക്കൽ പദ്ധതി പാളിയതോടെ മത്സരിക്കാൻ സാധിക്കാതെ പോയി.