സര്‍വീസില്‍ നിന്നു വിരമിച്ചതിനു തൊട്ടുപിന്നാലെ പിണറായി സര്‍ക്കാരിനെതിരേ അടുത്ത വിമര്‍ശനവുമായി ജേക്കബ് തോമസ്.
ലോക പരിസ്ഥിതി ദിനത്തില്‍ കൊണ്ടു പിടിച്ചു നടക്കുന്ന വൃക്ഷത്തൈകള്‍ നടലിലെ കള്ളക്കളികളാണ് ജേക്കബ് തോമസ് പോസ്റ്റിലൂടെ ഉയര്‍ത്തുന്നത്.
2017ല്‍ നട്ട ഒരു കോടി വൃക്ഷത്തൈകള്‍ നന്നായി വളരട്ടെയെന്ന് ആശംസിക്കുന്ന ജേക്കബ് തോമസ് ഇതിലൂടെ ആരൊക്കെയാണ് വളരുന്നതെന്ന ചോദ്യവും ഉന്നയിക്കുന്നു.
ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
75 കോടിയോളം രൂപ ചെലവിട്ട് 2010 മുതല്‍ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാന്‍ എന്ത് ഭംഗി! 2017 ല്‍ നട്ട ഒരു കോടി വൃക്ഷതൈകള്‍ നന്നായി വളരട്ടെ!…… വളരുന്നത് ആരൊക്കെ..? ജേക്കബ് തോമസ്