തിരുവനന്തപുരം: സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ചുമതലയേറ്റതിനു പിന്നാലെ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ് ഐപിഎസ്. വിജിലൻസ് മേധാവിയുടെ തസ്തികയ്ക്ക് തുല്യമായി മെറ്റൽ ഇൻഡസ്ട്രീസ് എംഡി സ്ഥാനം ഉയർത്തിയതിന് സർക്കാരിന് നന്ദിയുണ്ട്. ഇവിടെ നിന്നും മൂർച്ഛയുള്ള, 101 വെട്ട് വെട്ടാൻ പറ്റുന്ന കത്തികൾ ഉണ്ടാക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി ചുമതലയേറ്റത്. അവധിയിൽ പ്രവേശിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘനാളായി സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തിരുന്നത്.