“എ​സ്ഐ ആ​ക്കി​യാ​ലും കു​ഴ​പ്പ​മി​ല്ല’; സ്രാ​വു​ക​ൾ​ക്കൊ​പ്പം ഉ​ള്ള നീ​ന്ത​ൽ അ​ത്ര സു​ഖ​ക​ര​മല്ല; ത​രം​താ​ഴ്ത്ത​ലി​നെ​തി​രെ ജേ​ക്ക​ബ് തോ​മ​സ്

എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ച്ച് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. ത​രം​താ​ഴ്ത്ത​ൽ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​തി​മാ​നാ​ണ​ല്ലോ നീ​തി ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ത​രം​താ​ഴ്ത്ത​ലി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ ഒ​രു അ​റി​യി​പ്പും കി​ട്ടി​യി​ട്ടി​ല്ല, എ​സ്ഐ​യാ​യി പ​രി​ഗ​ണി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്ഐ പോ​സ്റ്റ് കി​ട്ടി​യാ​ലും സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സി​ലെ ആ ​പോ​സ്റ്റി​നും അ​തി​ന്‍റേ​താ​യ വി​ല​യു​ണ്ടെ​ന്നും പ​റ​ഞ്ഞ ജേ​ക്ക​ബ് തോ​മ​സ് സ്രാ​വു​ക​ൾ​ക്കൊ​പ്പം ഉ​ള്ള നീ​ന്ത​ൽ അ​ത്ര സു​ഖ​ക​ര​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​ര​ന്ത​രം കേ​സു​ക​ളി​ല്‍​പ്പെ​ടു​ന്ന​തും ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രി​ക്കെ പു​സ്ത​ക​മെ​ഴു​തി​യ​തും ത​രം​താ​ഴ്ത്ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. മെ​യ് 31 ന് ​സ​ര്‍​വ്വീ​സി​ല്‍ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Related posts

Leave a Comment