തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപി ചേർന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളന വേദിയിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാഷ്ട്രീയ ചുവടുവയ്പ്പ് നടത്തിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് ബിജെപി സ്ഥാനാർഥിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയസാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തിൽ അദ്ദേഹത്തെ രംഗത്തിറക്കാനാണ് ബിജെപി നീക്കം.