ലോക്ക്ഡൗണ്‍ കാലം എല്ലാവരും സ്വന്തം വീടുകളില്‍ ചിലവഴിക്കുമ്പോള്‍ സല്‍മാന്‍ഖാന്റെ ഫാം ഹൗസില്‍ ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുകയാണ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്.
പുസ്തകങ്ങള്‍ വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില്‍ കയറാന്‍ പരിശീലിച്ചുമെല്ലാമാണ് താരം ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുന്നത്.
ജാക്വലിന് തന്നെയാണ് തന്റെ ലോക്ക്ഡൗണ്‍ കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
സല്‍മാന്റെ ഫാം ഹൗസില്‍ നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബസാര്‍ ഇന്ത്യയുടെ കവര്‍ ഷൂട്ടിനായി സല്‍മാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിന്.
”ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാല്‍ കൊറോണക്കാലത്ത് ഒരുപാട് ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂര്‍ണബോധ്യമുണ്ട്.
ഇവിടെ ഈ ഫാം ഹൗസില്‍ സുരക്ഷിതയായിരിക്കുന്നതില് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇവിടെ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കാന്‍ എനിക്കാവുന്ന സഹായങ്ങളൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്.
ഈ ദുഷ്കരമായ സമയത്തെ അതിജീവിക്കാന്‍ എല്ലാവര്ക്കും ശക്തിയും ആരോഗ്യവും ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നു,” ഫാം ഹൗസ് ജീവിതത്തെ കുറിച്ച് ജാക്വലിന് പറയുന്നു.
ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം സല്മാന് ഖാന് മുംബൈയിലെ പനവേലിലുള്ള ഈ ഫാം ഹൗസില്‍ത്തന്നെയാണ് കഴിയുന്നത്.
ഫാം ഹൗസ് ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സല്‍മാനും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
എന്തായാലും ജാക്വിലിന്റെ വീഡിയോയ്ക്കു താഴെ കമന്റുകളുടെ ബഹളമാണ്.