ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രംഗത്ത്. ഇന്ത്യന്‍ സൈന്യത്തിനെ വിശ്വാസമില്ലെങ്കില്‍ ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോയി താമസിക്കുവാനാണ് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തത്. പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവ് കാണിക്കൂവെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടതാണ് ക്രിക്കറ്ററെ ചൊടിപ്പിച്ചത്.
പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം കെട്ട് കഥയാണെന്ന് വരുത്തിതീര്‍ക്കുവാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. വിദേശമാധ്യമങ്ങളെ അതിനായി നിയോഗിക്കുകയും ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാകിസ്താനില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ തെളിവുകള്‍ ലോകത്തിന് മുന്നില്‍ കാണിക്കണമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിനെ അപമാനിക്കുന്ന നിലപാടാണ് കെജരിവാള്‍ സ്വീകരിച്ചതെന്ന് പരക്കേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജഡേജയുടെ ട്വിറ്റ്. അതേസമയം, ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങളുടെ വെളിപ്പെടുത്തല്‍ വന്നിട്ടുണ്ട്.