
സമ്പന്നനും കുപ്രശസ്തനുമായ ജെഫേറി എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിന്റെ ചിത്രങ്ങൾ പുറത്ത്. ജെഫേറി എപ്സ്റ്റീനെ ഒാർമയില്ലേ? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ച ബിസിനസുകാരൻ.
മുൻ അധ്യാപകനായ എപ്സ്റ്റീൻ പിന്നീട് നിക്ഷേപകനാകുകയും കുപ്രശസ്തനാകുകയുമായിരുന്നു. 1994 മുതൽ 97 വരെ എപ്സ്റ്റീന് കുട്ടികളെ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത് ഗിസ്ലെയ്ൻ മാക്സ് വെൽ എന്ന അദേഹത്തിന്റെ കാമുകിയാണെന്നാണ് അന്വേഷക സംഘം പറയുന്നത്.
ഇംഗ്ലംണ്ടിലെ ബ്രാഡ്ഫോഡ് എന്ന ചെറുപട്ടണത്തിലായിരുന്നു മാക്സ് വെല്ലിന്റെ ദുരൂഹമായ വീട്. ഇവിടെയായിരുന്നത്രേ പെൺകുട്ടികളെ എത്തിച്ചിരുന്നത്. 156 ഏക്കറിൽ വ്യാപിച്ചുകിടന്നിരുന്ന ആ കെട്ടിടത്തിൽ എന്താണ് നടക്കുന്നതെന്ന് പരിസരവാസികൾക്ക് പോലും അറിയില്ലായിരുന്നു.
മനുഷ്യക്കടത്ത് നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായി കേസിൽ കോടതി വിചാരണ നേരിട്ടുകൊണ്ടിരിക്കെ കഴിഞ്ഞ ഓഗസ്റ്റിലാണ് എപ്സറ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തത്. കോടതിയിൽ മാക്സ് വെൽ രഹസ്യമൊഴി നൽകിയതിന്റെ പിറ്റേദിവസമായിരുന്നു ആത്മഹത്യ.
ബിസിനസ് വേറെ….
മാക്സ് വെല്ലുമായി എവിടെ വച്ചാണ് ശാരീക ബന്ധത്തിൽ ഏർപ്പെട്ടതെന്ന അറ്റോണിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് എപ്സ്റ്റീന്റെ വിമാനത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നത്. വിമാനയാത്രക്കിടെയാണ് താൻ മാക്സ് വെല്ലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി.
ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റ് ജോർജിയയിലെ ഒരു വിമാനത്താവളത്തിൽ തുരുമ്പെടുക്കുന്നതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മുൻ പ്രസിഡന്റുമാർ, രാജകുടുംബാംഗങ്ങൾ, വ്യവസായികൾ, താരങ്ങൾ എന്നിവർക്ക് ആതിഥേയത്വം വഹിച്ച വിമാനമാണിത്.
കുപ്രസിദ്ധമായ വിമാനത്തിന്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഗ്രൂപ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കിടക്കയും ഇരിപ്പിടങ്ങളും ഉൾപ്പെടെ ഡസൻ കണക്കിന് ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.
തെക്കുകിഴക്കൻ ജോർജിയയിലെ ബ്രൺസ്വിക്ക് ഗോൾഡൻ ഐൽസ് വിമാനത്താവളത്തിലാണ് ബോയിംഗ് 727 വിമാനം നശിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വർഷത്തോളമായി ഇത് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ട്.
വിമാനത്തിന്റെ എൻജിനടക്കം മാറ്റിയിട്ടുണ്ട്. വിമാനം ഒരു ബിസിനസ് മീറ്റിംഗിനായി സജ്ജമാക്കിയത് പോലെയല്ല. മറിച്ച് കിടക്കകളും സെക്സിൽ ഏർപ്പെടാനുള്ള സൗകര്യത്തിനുള്ള വസ്തുക്കളുമാണ് വിമാനത്തിലുള്ളത്.