അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ 22 വ​ർ​ഷം; സി​നി​മ​യി​ൽ എ​ത്താ​നാ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷം; ജീ​വി​ത​ത്തി​ലെ തീ​രാ​സ​ങ്ക​ടം ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ വി​യോ​ഗം; മനസ് തുറന്ന് ജാഫർ ഇടുക്കി

2002ല്‍ ​ ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​ഭി​ന​യ​ജീ​വി​തം 22 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ഇ​രു​ന്നൂ​റോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു.

ജാ​ഫ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ, വി​ഷ്ണു ര​വി സം​വി​ധാ​നം ചെ​യ്ത മാം​ഗോ മു​റി ഈ ​മാ​സ​മാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ക്രി​സ്മ​സ് റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ പാ​ള​യം പി​സി​യി​ലും ശ്ര​ദ്ധേ​യ വേ​ഷം ചെ​യ്തു.

മി​മി​ക്രി വേ​ദി​ക​ളി​ല്‍​നി​ന്നു ഹാ​സ്യ​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ർ സ്വ​ഭാ​വ വേ​ഷ​ങ്ങ​ളാ​ണി​പ്പോ​ൾ കൂ​ടു​ത​ലാ​യും ചെ​യ്യു​ന്ന​ത്. കൈ​യൊ​പ്പ് എ​ന്ന സി​നി​മ​യാ​ണ് ജാ​ഫ​റി​ന്‍റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യ​തെ​ന്നു പ​റ​യാം.

പി​ന്നീ​ടു കെ​ട്ട്യോ​ളാ​ണെ​ന്‍റെ മാ​ലാ​ഖ, ഇ​ഷ്‌​ക്, ജെ​ല്ലി​ക്കെ​ട്ട്, അ​ഞ്ചാം പാ​തി​ര, ചു​രു​ളി, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍, മ​ല​യ​ൻ​കു​ഞ്ഞ് തു​ട​ങ്ങി ഒ​രു​പി​ടി സി​നി​മ​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​നം ജാ​ഫ​റി​നെ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ചു. ജാ​ഫ​ര്‍ ഇ​ടു​ക്കി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്.

‘മാം​ഗോ മു​റി’​യി​ലെ ക​ഥാ​പാ​ത്രം
ഈ ​സി​നി​മ ഞാ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. പ​ത്തി​രു​പ​ത് വ​ര്‍​ഷ​മാ​യി തി​യ​റ്റ​റി​ല്‍ പോ​യി ഒ​രു സി​നി​മ ക​ണ്ടി​ട്ട്. ഞ​ങ്ങ​ള്‍ കൂ​ടെ​പ്പി​റ​പ്പു​ക​ള്‍, ഞാ​നും ചേ​ട്ട​നും പെ​ങ്ങ​ളും ക​ല്യാ​ണം ക​ഴി​ഞ്ഞു വേ​റെ കു​ടും​ബ​ങ്ങ​ളാ​യി മാ​റി​യ​തോ​ടെ തി​യ​റ്റ​റി​ല്‍ പോ​യി സി​നി​മ കാ​ണു​ന്ന​തു നി​ര്‍​ത്തി. അ​തി​നു മു​മ്പ് ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചാ​യി​രു​ന്നു തി​യ​റ്റ​റി​ല്‍ പോ​യി സി​നി​മ ക​ണ്ടി​രു​ന്ന​ത്. ടി​വി​യി​ല്‍ മാ​ത്ര​മാ​ണി​പ്പോ​ള്‍ സി​നി​മ കാ​ണു​ന്ന​ത്. ഞാ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ കാ​ണു​ന്ന​തും ടി​വി​യി​ല്‍ വ​രു​മ്പോ​ള്‍ മാ​ത്ര​മാ​ണ്.

മാം​ഗോ മു​റി എ​ന്ന സി​നി​മ​യി​ല്‍ പ​ഠി​ക്കാ​നും, പ​ഠി​ക്കാ​നെ​ന്ന പേ​രി​ലും എ​ത്തു​ന്ന കു​റെ കു​ട്ടി​ക​ള്‍ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ന് ഒ​രു മ​തി​ലി​നി​പ്പു​റം താ​മ​സി​ക്കു​ന്ന ഒ​രാ​ളു​ടെ വേ​ഷ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്. ഹോ​ട്ട​ലി​ല്‍​നി​ന്നു​ള്ള എ​ല്ലാ മാ​ലി​ന്യ​ങ്ങ​ളും എ​ന്‍റെ പ​റ​മ്പി​ലാ​ണ് വ​ന്നു​വീ​ഴു​ന്ന​ത്. ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന ക​ഥാ​പാ​ത്രം.

ഇ​ത്ത​ര​ത്തി​ലൊ​രു വേ​ഷം ഞാ​ന്‍ ആ​ദ്യ​മാ​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​ക​ഥാ​പാ​ത്രം എ​ന്നെ​ക്കൊ​ണ്ടു ചെ​യ്യി​ച്ചു വി​ജ​യി​പ്പി​ച്ച​ത് സം​വി​ധാ​യ​ക​ൻ വി​ഷ്ണു ര​വി​യു​ടെ ക​ഴി​വാ​ണ്. സി​നി​മ​യി​ലെ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വു​ള്ള​യാ​ളാ​ണ് വി​ഷ്ണു ര​വി. ഓ​ഫ്ബീ​റ്റ് സി​നി​മ എ​ന്നൊ​ക്കെ പ​റ​യാ​വു​ന്ന ഒ​രു സി​നി​മ​യാ​ണി​ത്.

ചുരുളി' ഷൂട്ട് കാണാൻ വന്നവർ ആ സീൻ വന്നതും ചിതറിയോടി: ജാഫർ ഇടുക്കി പറയുന്നു  | Jaffar Idukki Churuli

അ​വാ​ര്‍​ഡ് സി​നി​മ
അ​വാ​ര്‍​ഡ് സി​നി​മ ചെ​യ്യാം എ​ന്നു പ​റ​ഞ്ഞു വ​രു​ന്ന​വ​രെ ഞാ​ന്‍ ഓ​ടി​ക്കും. അ​ങ്ങ​നെ​യൊ​രു സി​നി​മ ഇ​തു​വ​രെ ഞാ​ന്‍ ചെ​യ്തി​ട്ടി​ല്ല. ദൈ​വം അ​നു​ഗ്ര​ഹി​ച്ച് ത​രു​ന്ന​തും ജൂ​റി​യു​ടെ ക​ണ്ണി​ല്‍ ന​മ്മു​ടെ അ​ഭി​ന​യം കൊ​ള്ളാ​മെ​ങ്കി​ല്‍, ന​മു​ക്ക് അ​ര്‍​ഹ​ത​യു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ല്‍​കേ​ണ്ട ഒ​ന്നാ​ണ​ത്. അ​വാ​ര്‍​ഡ് സി​നി​മ​യ്ക്കു വേ​ണ്ടി ഒ​ര​ഭി​ന​യം, അ​ല്ലാ​ത്ത​തി​നു വേ​ണ്ടി വേ​റൊ​രു അ​ഭി​ന​യം എ​ന്നൊ​ന്നും ന​മു​ക്കി​ല്ല.

ഇ​ല​ക്‌​ട്രീ​ഷ​ൻ, പ്ലം​ബ​ർ, ഡ്രൈ​വ​ർ
പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞു കു​റ​ച്ചു പ​ണി​ക​ളൊ​ക്കെ പ​ഠി​ച്ച് വീ​ടി​ന​ടു​ത്ത് ഒ​രു ക​ട​യെ​ടു​ത്ത് റേ​ഡി​യോ- ടി​വി ന​ന്നാ​ക്ക​ൽ, ഇ​ല​ക്‌​ട്രീ​ഷ​ൻ, പ്ലം​ബ​ര്‍ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. ഒ​പ്പം ഓ​ട്ടോ​റി​ക്ഷ​യും ഓ​ടി​ച്ചി​രു​ന്നു. ഇ​ട​യ്ക്കൊ​ക്കെ മി​മി​ക്രി​യും. അ​ങ്ങ​നെ പ​ത്തു​പ​ന്ത്ര​ണ്ട് കൊ​ല്ലം.

അ​ങ്ങ​നെ​യി​രി​ക്കെ ക​ലാ​ഭ​വ​ന്‍ റ​ഹ്‌​മാ​ന്‍റെ ജോ​ക്‌​സ് ഇ​ന്ത്യ എ​ന്ന പ്ര​ഫ​ഷ​ണ​ല്‍ ട്രൂ​പ്പി​ല്‍ ക​യ​റി. പി​ന്നീ​ട് അ​ബി​യു​ടെ കൊ​ച്ചി​ൻ സാ​ഗ​ര്‍ ട്രൂ​പ്പി​ല്‍ ര​ണ്ടു വ​ര്‍​ഷം. അ​വി​ടെ​നി​ന്നാ​ണ് ക​ലാ​ഭ​വ​നി​ല്‍ എ​ത്തു​ന്ന​ത്. അ​വി​ടെ ആ​റു വ​ര്‍​ഷ​ത്തോ​ളം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ എ​ട്ട് സു​ന്ദ​രി​ക​ളും ഞാ​നും എ​ന്ന സീ​രി​യ​ലി​ല്‍ എ​ത്തി. അ​ക്കാ​ല​ത്തു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സീ​രി​യ​ലാ​യി​രു​ന്നു അ​ത്.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ആ​ദ്യ സി​നി​മ​യി​ല്‍ അ​വ​സ​രം കി​ട്ടി​യ​ത്. മ​മ്മി സെ​ഞ്ച്വ​റി ഇ​റ​ക്കി​യ കോ​മ​ഡി മൂ​സ എ​ന്ന വീ​ഡി​യോ കാ​സ​റ്റി​ല്‍ എ​ന്നെ ക​ണ്ടാ​ണ് ഡ​യ​റ​ക്ട​ര്‍ അ​നീ​ഷ് പ​ണി​ക്ക​ര്‍ സി​നി​മ​യി​ലേ​ക്കു വി​ളി​ക്കു​ന്ന​ത്. ‘ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ’ എ​ന്നാ​യി​രു​ന്നു സി​നി​മ​യു​ടെ പേ​ര്.

തി​ല​ക​ന്‍ ചേ​ട്ട​ന്‍ മു​ഖ്യ​വേ​ഷ​ത്തി​ല്‍ എ​ത്തി​യ ആ ​സി​നി​മ​യി​ല്‍ പ്ര​ധാ​ന മൂ​ന്നു നാ​യ​ക​ന്മാ​രി​ല്‍ ഒ​രു കോ​മ​ഡി നാ​യ​ക​ന്‍ ആ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. ആ ​സി​നി​മ പ​ക്ഷേ തി​യ​റ്റ​റി​ല്‍ റി​ലീ​സ് ആ​യി​ല്ല, ടി​വി​യി​ല്‍ ഇ​ട​യ്ക്കി​ടെ വ​രാ​റു​ണ്ട്.

11 വര്‍ഷം മുമ്പ് അവള്‍ മരിച്ചു': 16 വര്‍ഷമായി തിയേറ്ററില്‍ പോയി സിനിമ  കണ്ടിട്ടെന്ന് ജാഫര്‍ ഇടുക്കി - Cinema - Malayalam News

മി​മി​ക്രി​യും സി​നി​മ​യും
ഒ​രു സി​നി​മ​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ അ​യാ​ള്‍ രാ​വി​ലെ റ​ബ​ര്‍ വെ​ട്ടും, പി​ന്നെ പ​ള്ളി​യി​ല്‍ പോ​കും, തി​രി​ച്ചെ​ത്തി പാ​ലെ​ടു​ക്കും, ഉ​റ​യൊ​ഴി​ച്ചു വ​യ്ക്കും, പി​ന്നെ ഷീ​റ്റ​ടി​ക്കും, പി​ന്നെ ഉ​ണ​ങ്ങാ​നി​ടും എ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ന​മ്മു​ടെ ക​ണ്ണി​ല്‍​പ്പെ​ട്ടി​ട്ടു​ള്ള ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ളെ ഓ​ര്‍​ക്കും. അ​ങ്ങ​നെ അ​തു ചെ​യ്യും.

പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പോ​യി അ​ഭി​ന​യം പ​ഠി​ച്ചി​ട്ടു​ള്ള ആ​ളൊ​ന്നു​മ​ല്ല ഞാ​ന്‍. മി​മി​ക്രി​യി​ല്‍ ഞാ​ന്‍ മ്യൂ​സി​ക് ശ​ബ്ദ​ങ്ങ​ൾ ആ​ണ് ആ​ദ്യം ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് കോ​മ​ഡി സ്‌​കി​റ്റി​ലേ​ക്കു വ​ന്ന​ത്.ഒ​രു സീ​സ​ണി​ല്‍ മു​ഴു​വ​ന്‍ അ​ഞ്ചാ​റ് സ്‌​കി​റ്റാ​ണ് വേ​ദി​യി​ല്‍ ക​ളി​ക്കു​ന്ന​ത്. നാ​ട​ക​ന​ട​ന്മാ​ര്‍ അ​സാ​മാ​ന്യ ക​ഴി​വു​ള്ള​വ​രാ​ണ്.

ദൈ​വ​ത്തി​ന്‍റെ ആ​നു​കൂ​ല്യം കു​റ​ച്ചു കൂ​ടു​ത​ല്‍ കി​ട്ടു​ന്ന ക​ലാ​കാ​ര​ന്മാ​രാ​ണി​വ​ര്‍. നാ​ട​കം ഒ​രു വ​ര്‍​ഷം ക​ളി​ക്കു​മ്പോ​ൾ ഒ​രാ​ൾ​ക്കു കൂ​ടി​യാ​ൽ ര​ണ്ടോ മൂ​ന്നോ ക​ഥാ​പാ​ത്ര​ത്തെ ചെ​യ്യേ​ണ്ടി​വ​ന്നേ​ക്കാം. പ​ക്ഷേ, മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റു​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്തും അ​ന്പ​തും ക​ഥാ​പാ​ത്ര​ങ്ങ​ളെ ചെ​യ്യേ​ണ്ടി​വ​രും. അ​ങ്ങ​നെ കു​റെ​യേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ചെ​യ്യാ​ന്‍ എ​നി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പു​തി​യ പ്രോ​ജ​ക്ടു​ക​ള്‍

പു​തി​യ നാ​ലു സി​നി​മ​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ലൊ​ന്ന് മാം​ഗോ മു​റി പോ​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ലി​ല്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ളൊ​രു സി​നി​മ​യാ​ണ്. അ​തി​ല്‍ ഞാ​നും ഒ​രു പ​യ്യ​നും മാ​ത്ര​മാ​ണു​ള്ള​ത്. പി​ന്നെ ഒ​രു മു​റി ഒ​രു ക​ട്ടി​ല്‍, ലി​റ്റി​ല്‍ ഹാ​ര്‍​ട്‌​സ്, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്രം, ദി​ലീ​ഷ് പോ​ത്ത​ന്‍ നാ​യ​ക​നാ​കു​ന്ന ഒ​രു സി​നി​മ തു​ട​ങ്ങി പ​തി​നെ​ട്ട് സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.


സ​ന്തോ​ഷം, സ​ങ്ക​ടം
സി​നി​മ​യി​ല്‍ എ​ത്താ​നാ​യ​തു ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. അ​തി​നു മു​മ്പ് പ​രാ​ധീ​ന​ത​ക​ളും പ​രി​വ​ട്ട​വും മാ​ത്ര​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍​നി​ന്നു കി​ട്ടി​യ വ​രു​മാ​നം​കൊ​ണ്ടൊ​രു വീ​ട് വ​ച്ചു. മോ​ളെ ന​ല്ല രീ​തി​യി​ൽ ക​ല്യാ​ണം ക​ഴി​ച്ചു​വി​ട്ടു. മോ​ള്‍​ക്കൊ​രു വീ​ടു വ​ച്ചു​കൊ​ടു​ത്തു, അ​വ​ള്‍​ക്കൊ​രു ക​ട​യി​ട്ടു കൊ​ടു​ത്തു. പി​ന്നെ ഞാ​ന്‍ തൊ​ടു​പു​ഴ ഉ​ടു​ന്പ​ന്നൂ​രി​ലെ എ​ന്‍റെ വീ​ടി​നോ​ടു ചേ​ര്‍​ന്നു വാ​ട​ക​യ്ക്കു കൊ​ടു​ക്കാ​നാ​യി ചെ​റി​യ ചി​ല ക​ട​മു​റി​ക​ളൊ​ക്കെ വാ​ങ്ങി.

Jaffar Idukki Wiki, Height, Age, Wife, Children, Family, Biography & More -  WikiBio

മി​മി​ക്രി ചെ​യ്തു ജീ​വി​തം പോ​റ്റി​യ കാ​ല​ത്തു പ​ല​പ്പോ​ഴും ഒ​ന്നി​ച്ചു കി​ട​ന്നു​റ​ങ്ങി​യി​ട്ടു പോ​ലു​മു​ള്ള പ്രി​യ സു​ഹൃ​ത്ത് ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ വി​യോ​ഗം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും തീ​രാ​സ​ങ്ക​ട​മാ​ണ്. ഒ​രു കു​ന്നി​നൊ​രു കു​ഴി പോ​ലെ ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷ​വും സ​ങ്ക​ട​വും എ​ല്ലാം വ​രും. മ​നു​ഷ്യ​ന്‍ ഇ​ങ്ങ​നെ കി​ട്ടു​ന്ന ആ​യു​സി​ല്‍ കു​ന്നി​ലൂ​ടെ​യും കു​ഴി​യി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് ഒ​രു ദി​വ​സം കു​ഴി​യി​ല്‍ പോ​കും. അ​താ​ണ് ജീ​വി​തം.

കു​ടും​ബം, കു​ട്ടി​ക​ള്‍
ഭാ​ര്യ ആ​രി​ഫ, വീ​ട്ടി​ല്‍ സി​മി എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. മ​ക​ള്‍ അ​ല്‍​ഫി​യ, മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ല്‍​താ​ഫ് ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്നു. മ​രു​മ​ക​ന്‍: മു​ഹ​മ്മ​ദ് ഷെ​രീ​ഫ്. കൊ​ച്ചു​മ​ക​ള്‍: ഫാ​ത്തി​മ നൈ​ഹ.

പ്ര​ദീ​പ് ഗോ​പി

Related posts

Leave a Comment