മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ജഗദീഷ്. തന്റെ കയ്യിൽ കിട്ടുന്ന ഏത് റോളും തികഞ്ഞ ആത്മ വിശ്വാസത്തോടെ ഇരു കെെയും നീട്ടി ജഗദീഷ് സ്വീകരിക്കാറുണ്ട്. അവ ഭംഗിയായി അവതരിപ്പിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതെങ്കിലും ഹാസ്യകഥാപാത്രങ്ങള്‍ക്ക് പുറമെ നായകനായും വില്ലനായുമെല്ലാം ജഗദീഷ് കയ്യടി നേടി. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് ജഗദീഷ്.
രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ എനിക്കു വലിയ തെറ്റു പറ്റിയിട്ടുണ്ട്. ചിലര്‍ വന്ന് നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പെട്ടുപോയി. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മുതിര്‍ന്നപ്പോള്‍ ഭാര്യയും മക്കളും എന്നെ എതിര്‍ത്തില്ലെങ്കിലും അതു വേണോ എന്നു ചോദിച്ചിരുന്നു. ഞാന്‍ അതു ചെവി കൊണ്ടില്ല.
രാഷ്ട്രീയം സിനിമ പോലെ തന്നെ ഒരു കലയാണ്. ആ കലയ്ക്ക് ഞാന്‍ ചേര്‍ന്നതല്ലെന്നു പിന്നീടു മനസിലായി. നടനായി ഞാന്‍ ഇനിയും ഇവിടെ തുടരണമെന്ന ശക്തമായ ആഗ്രഹത്താലാണ് പ്രേക്ഷകര്‍ എന്നെ തോല്‍പ്പിച്ചത്. ഇന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും എനിക്ക് ആഭിമുഖ്യമില്ലെന്ന് ജഗദീഷ് പറഞ്ഞു.