കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും ജഗദീഷ് പ്രതികരിച്ചു.
വേട്ടക്കാരന്റെ പേര് രഹസ്യമാക്കി വയ്ക്കാന്‍ ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. ഇരകളായവര്‍ക്ക് പരാതി ഇല്ലെങ്കിലും കേസെടുക്കണം.
ആരോപണവിധേയര്‍ അഗ്നിശുദ്ധി വരുത്തുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് നേരത്തേ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
ഇക്കാര്യത്തിൽ അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നതു ശരിയല്ലന്ന് ജഗദീഷ് വ്യക്തമാക്കി.