വ്യക്തിപരമായി ബോംബ് സ്റ്റാർ പോലുള്ള പേരുകൾ വിളിച്ച് പരിഹസിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഏത് നായകൻ ആണെങ്കിലും ഈ രീതി ശരിയല്ല. വലിയ പ്രതീക്ഷകളോടെ ആയിരിക്കും ഈ സിനിമകൾ എല്ലാം നിർമിച്ചിരിക്കുക.
എന്നാൽ പ്രേക്ഷകർ നിരാശരായാൽ സിനിമകൾ പരാജയപ്പെടും. വ്യക്തിപരമായി ഇത്തരം പേരുകൾ വിളിക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഏത് നായകൻ ആണെങ്കിലും അതിപ്പോൾ സൂപ്പർഹിറ്റ് സിനിമകൾ ചെയ്യുന്ന ആളെ ആ രീതിയിലും മോശം സിനിമകൾ ചെയ്യുന്നയാളെ ആ രീതിയിലും വിളിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല.
ജയിക്കുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും ഈ സിനിമകൾ വന്നിട്ടുണ്ടാവുക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ വരുമ്പോൾ അവരെ നിരാശപ്പെടുത്തിയാൽ അവർ പ്രതികരിക്കും. അവ ഒരിക്കലും നായകനോടുള്ള ദേഷ്യമല്ല പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്, നായകനിൽ അർപ്പിച്ച പ്രതീക്ഷ ഇല്ലാതായതിലുള്ള ദേഷ്യമാണ്.
ഇന്നൊരാൾ ആയിരിക്കും നാളെ വേറെ ഒരാൾ ആയിരിക്കും. എന്നോട് അവർ പ്രകടിപ്പിക്കുന്നത് ആ പ്രതീക്ഷ തകർത്തത്തിലുള്ള ദേഷ്യം ആണെന്നെ ഞാൻ കരുതൂ. ഞാനും വലിയ പ്രമോഷൻ ചെയ്ത് ഒരു പടത്തിൽ നിരാശപ്പെടുത്തിയാൽ ഇത് തന്നെ അനുഭവിക്കേണ്ടി വരും എന്ന് ജഗദീഷ് പറഞ്ഞു.