ഹരിപ്പാട്: ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസമില്ലാത്ത അവസ്ഥ കൈവരിക്കാന്‍ ഇനിയും നാളുകളെടുക്കുമെന്ന് നടന്‍ ജഗദീഷ് പറഞ്ഞു. കണ്ടല്ലൂര്‍ തെക്ക് കരിപ്പുറം ദേവീക്ഷേത്ര ഭരണസമിതി ഏര്‍പ്പെടുത്തിയ കരിപ്പുറംദേവീ സര്‍ഗപ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജഗദീഷ്. എല്ലാ വിശ്വാസങ്ങളിലെയും നല്ല കാര്യങ്ങള്‍ സ്വീകരിക്കണം. കാണാന്‍ കഴിയുന്നതല്ല, അനുഭവമാണ് സത്യം.
അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ ആദ്യം മനസ്സിലാക്കണം. ക്ഷേത്രങ്ങളിലെ കൂട്ടായ പ്രാര്‍ഥനയിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നവാഹയജ്ഞ ഭദ്രദീപ പ്രതിഷ്ഠയും ജഗദീഷ് നിര്‍വഹിച്ചു. കരിപ്പുറം ദേവസ്വം വൈസ് പ്രസിഡന്റ് എം.കെ.സുധാകരനാണ് നടന്‍ ജഗദീഷിന് പുരസ്ക്കാരം സമ്മാനിച്ചത്. കണ്ടല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.രഞ്ജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ ബിജു ഈരിക്കല്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം മുഞ്ഞിനാട്ട് രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ എസ്.ഡി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മാങ്കുളം വി.കൃഷ്ണന്‍നമ്പൂതിരി യജ്ഞ സന്ദേശം നല്കി. എ.ശോഭ, എന്‍.പ്രഹഌദന്‍, ബി.വിശ്വകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്തിനാണ് യജ്ഞം സമാപിക്കുക.