തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതില്‍ മോഹന്‍ലാലിനോട് തനിക്ക് പിണക്കമില്ലെന്ന് നടൻ ജഗദീഷ്.
ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് 2016ൽ പത്തനാപുരത്ത് ഗണേഷിനെ മത്സരിച്ച സംഭവത്തെ അനുസ്മരിച്ച് ജഗദീഷ് ഇങ്ങനെ പറഞ്ഞത്.
2016ല്‍ പത്തനാപുരത്ത് മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും തനിക്കും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം നല്കിയിരുന്നെജഗദീഷ് പറഞ്ഞു.
ഇക്കാര്യം ഞാൻ ആദ്യ മായാണുവെ ളിപ്പെടുത്തുന്നത്- ജഗദീഷ് പറഞ്ഞു. എന്തുകൊണ്ടാണ് മോഹല്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് പോയതെന്ന് തനിക്കറിയാമെന്നും എന്നാല്‍ അത് വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നോടുള്ള അനിഷ്ടം കൊണ്ടോ ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടോ അല്ല അദ്ദേഹം അന്നങ്ങനെ ചെയ്തത്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.
അന്ന് അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ആ സമയത്ത് താന്‍ പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടി തനിക്ക് മോഹൻലാൽ പണം തന്നിട്ടുണ്ട്- ജഗദീഷ് പറഞ്ഞു.
മമ്മൂട്ടി തനിക്ക് പൈസ തന്നിട്ടില്ലെങ്കിലും തന്നെ സപ്പോര്‍ട്ട് ചെയ്യുന്ന രൂപത്തില്‍ ചില പോസ്റ്റുകൾ ഫേസ്ബുക്കില്‍ ഇട്ടിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
2016 ലെ പത്തനാപുരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥിയായ കെ.ബി ഗണേഷ് കുമാര്‍ ആണ് വിജയിച്ചത്.