ഭാര്യ രമ മീഡിയയുടെ മുന്നിൽ വരാൻ ഒരുകാലത്തും താത്പര്യപ്പെട്ടിരുന്നില്ല. ഔദ്യോഗിക രഹസ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ എന്നെ പോലും വിശ്വാസമില്ലായിരുന്നു. ഞാൻ ചിലപ്പോൾ തമാശകൾക്കിടയിൽ ആരോടെങ്കിലും പറഞ്ഞുപോകുമോ എന്നായിരുന്നു രമയുടെ ചിന്ത.
കേരളത്തിൽ റിക്കാർഡ് പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. 20,000ൽ അധികം കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ എവിടെ ചെന്നാലും രമയെക്കുറിച്ച് പറയാത്ത പോലീസ് ഉദ്യോഗസ്ഥനില്ല.
ഹൈക്കോടതി ജഡ്ജിമാർക്കുൾപ്പെടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ക്ലാസെടുത്തിട്ടുണ്ട്. സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ പല കേസുകളുമായി ബന്ധപ്പെട്ടും എന്തെങ്കിലും സൂചനകൾ ലഭിക്കുമോയെന്ന് അറിയാൻ വിളിക്കും. എന്നാൽ അവർക്കെല്ലാം നിരാശരായി ഫോൺ വയ്ക്കേണ്ടി വരാറുണ്ടായിരുന്നു. -ജഗദീഷ്