‘തി​രു​പ്പ​തി ക്ഷേ​ത്ര പ്ര​സാ​ദ​ത്തി​ൽ മൃ​ഗ​ക്കൊ​ഴു​പ്പ് ചേ​ർ​ത്തു’; ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

അ​മ​രാ​വ​തി: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ജ​ഗ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ത്തി​ൽ നെ​യ്യി​ന് പ​ക​രം മൃ​ഗ​ക്കൊ​ഴു​പ്പ് ക​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വാ​ദം.

പ്ര​സാ​ദ​ത്തി​ൽ നെ​യ്യി​ന് പ​ക​രം മൃ​ഗ​ക്കൊ​ഴു​പ്പും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ വ​സ്തു​ക്ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഒ​രു പ​രി​പാ​ടി​ക്കി​ടെ നാ​യി​ഡു പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​പ്പോ​ൾ, പ്ര​സാ​ദ​ത്തി​ൽ യ​ഥാ​ർ​ഥ നെ​യ്യ്, ശു​ചി​ത്വം, ന​ല്ല ഗു​ണ​മേ​ന്മ എ​ന്നി​വ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തി​രു​മ​ല പ്ര​സാ​ദ​ത്തെ​ക്കു​റി​ച്ച് ച​ന്ദ്ര​ബാ​ബു നാ​യി​ഡു ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​രെ വി​ല​കു​റ​ഞ്ഞ​താ​ണെ​ന്നും മ​നു​ഷ്യ​നാ​യി ജ​നി​ച്ച ഒ​രു വ്യ​ക്തി​യും അ​ത്ത​രം വാ​ക്കു​ക​ൾ സം​സാ​രി​ക്കു​ക​യോ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി പ്ര​തി​ക​രി​ച്ചു. ഭ​ക്ത​രു​ടെ വി​ശ്വാ​സം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ഞാ​നും എ​ന്‍റെ കു​ടും​ബ​വും തി​രു​മ​ല പ്ര​സാ​ദ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ത​യാ​റാ​ണ്. ച​ന്ദ്ര​ബാ​ബു​വും കു​ടും​ബ​ത്തോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ത​യാ​റാ​ണോ​യെ​ന്നു ജ​ഗ​ൻ​മോ​ഹ​ൻ ചോ​ദി​ച്ചു.

Related posts

Leave a Comment