തിരുവനന്തപുരം: ഇന്നലെ തന്റെ 73-ാം പിറന്നാള്‍ ദിനത്തില്‍ ജഗതി ശ്രീകുമാർ ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റർ ആരാധകർക്ക് സന്തോഷവും ആവേശവും പകർന്നിരിക്കുകയാണ്.
അഭിനയരംഗത്തേക്ക് വീണ്ടും സജീവമാകുന്നതിന്റെ സൂചനയായി ആരാധകർ ഇതിനെ കാണുന്നു. വല എന്ന സിനിമയിലെ തന്റെ കാരക്ടർ പോസ്റ്റര്‍ ആണ് ഫേസ്ബുക്കില്‍ ജഗതി ശ്രീകുമാര്‍ പങ്കുവച്ചത്. ‘പുതിയ വര്‍ഷം… പുതിയ തുടക്കങ്ങള്‍ … ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാവരോടും നിസീമമായ സ്നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല’ എന്ന അടിക്കുറിപ്പോടെയാണ് ജഗതി പോസ്റ്റര്‍ പങ്കുവെച്ചത്.
12 വർഷം മുന്‍പുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായ ജഗതി ശ്രീകുമാർ അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തിൽ ചെറിയ റോളിൽ എത്തി. ഇപ്പോൾ വല എന്ന സിനിമയിലെ ‘പ്രൊഫസര്‍ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ അദ്ദേഹം തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരുങ്ങുന്നത്.
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന് അരുണ്‍ ചന്തുവാണ് വലയുടെ സംവിധായകൻ. ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു.