മലയാളത്തിലെ അഭിനയചക്രവര്‍ത്തിയാണ് ജഗതിശ്രീകുമാര്‍. ഹാസ്യമോ സീരിയസോ ഏതുതരം കഥാപാത്രമായാലും ജഗതി കലക്കുമെന്നുറപ്പ്. ജഗതിയെക്കുറിച്ച് പറയാന്‍ കൂടെ അഭിനയിക്കുന്നവര്‍ക്കും നൂറുനാവ്. എന്നാല്‍ ജഗതി നായകനായാല്‍ നായികയായി അഭിനയിക്കാന്‍ പല നടിമാര്‍ക്കും മടിയാണ്. കെബി മധു ജഗതി ശ്രീകുമാറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിയനപൂര്‍വ്വം വിദ്യാധരന്‍. ഈ ചിത്രത്തിന് വേണ്ടി പല നായകമാരെയും സമീപിച്ചിരുന്നുവത്രെ. പലരും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി.
ഒടുവില്‍ നടി ശോഭനയെ തേടി സംവിധായകനും കൂട്ടരുമെത്തി. ആദ്യം അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കേ ശോഭന പിന്‍മാറി. കാരണമൊന്നും പറയാതെതന്നെ. പിന്നീട്, അന്ന് മലയാളത്തിലും തമിഴിലുമെല്ലാം താരമൂല്യമുള്ള ഭാനുപ്രിയയെ സമീപിച്ചു. ഭാനുപ്രിയ കരാര്‍ ചെയ്തതോടെ പോസ്റ്ററുകളും ഇറങ്ങി. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഭാനുപ്രിയയും ഒഴിവായി. എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും അവര്‍ മറുപടി പറഞ്ഞില്ല. ഇതോടെയാണ് സുകന്യയെ തേടി നായികകഥാപാത്രമെത്തുന്നത്.