ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന് പിന്നിൽ ഒരു രസഹ്യവുമില്ല. അച്ഛൻ വേഷത്തിലേക്ക് എനിക്ക് പ്രമോഷൻ കിട്ടിയ സന്തോഷത്തിലാണ് ഞാൻ. മുകേഷിനും സായ്കുമാറിനുമൊക്കെ അത് നേരത്തെ കിട്ടി.
അച്ഛൻ കഥാപാത്രങ്ങൾ ചെയ്യുന്നത് കൊണ്ട് കൂടിയാകാം കുറച്ച് ചെറുപ്പമായി ഇരിക്കാൻ സാധിക്കുന്നത്. പൃഥ്വിരാജിന്റെ തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.
മാത്രമല്ല നല്ലൊരു സൗഹൃദവുമുണ്ട്. പിന്നെ എനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമയിലുണ്ടെങ്കിൽ വിളിക്കാറുണ്ട്. ഞാൻ ഒരു സാഹിത്യകാരനൊന്നുമല്ല.
പക്ഷെ റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. എന്റെ കുറച്ച് റേഡിയോ നാടകങ്ങൾക്ക് ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എഴുതിയപ്പോൾ ഞാൻ കഥാകൃത്തെന്ന പേരിൽ അറിയപ്പെട്ടുവെന്ന് മാത്രം.
പക്ഷെ ക്രെഡിറ്റ് കൊടുക്കേണ്ടത് ശ്രീനിവാസന് തന്നെയാണ്. എന്റെ കഥയ്ക്ക് സ്ക്രിപ്റ്റ് രൂപം നൽകിയത് ശ്രീനിവാസൻ തന്നെയാണ്. പക്ഷെ ‘അധിപൻ’ ഞാൻ തന്നെ തിരക്കഥയെഴുതിയ സിനിമയാണ്.-ജഗദീഷ്