ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ “യാത്ര’ എന്ന സിനിമയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ മകൻ ജഗൻമോഹൻ റെഡ്ഡിയുടെ ജീവിതവും സിനിമയാകുന്നു. “കമ്മ രാജ്യം ലോ കടപ്പ രെഡ്ഡു’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാം ഗോപാൽ വർമയാണ്.
മമ്മൂട്ടിയായിരുന്നു യാത്രയിൽ വൈഎസ്ആർ ആയി വേഷമിട്ടത്. ജഗൻ മോഹനായി വെള്ളിത്തിരയിലെത്തുന്നത് മലയാളി നടൻ അജ്മൽ അമീർ ആണ്. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. രാം ഗോപാൽ വർമ, കരുണ്‍ വെങ്കട്ട് എന്നിവരാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. അജയ് മൈസൂർ ആണ് ചിത്രം നിർമിക്കുന്നത്.