ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം; കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ രജിസ്റ്റർ ചെയ്തത് കോ​ഴി​ക്കോ​ട്ട്; ഏറ്റവുമധികം മാ​യം കണ്ടെത്തിയത് ശ​ര്‍​ക്ക​ര​യി​ല്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം ചേ​ര്‍​ത്ത​തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കോ​ഴി​ക്കോ​ട്ട്. 282 കേ​സു​ക​ളാ​ണു ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 137 എ​ണ്ണ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌േ​ട്ര​റ്റ് കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​തി​മൂ​ന്ന് ഫു​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

5,810 പ​രി​ശോ​ധ​ന​ക​ളാ​ണ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ​ത്. 4,131 സ​ര്‍​വ​യ്‌​ല​ന്‍​സ് സാ​മ്പി​ളു​ക​ളും 1,134 സ്റ്റാ​റ്റി​യൂ​ട്ട​റി സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ചു. 31,18,500 രൂ​പ​യാ​ണ് നി​യ​മ​ലം​ഘ​ക​രി​ല്‍നിന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. കോ​ട​തി​ക​ളി​ല്‍ കേ​സ് ഫ​യ​ല്‍​ചെ​യ്തി​ട്ടുള്ള​ത് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹാ​നി​ക​ര​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ കേ​സു​ക​ളി​ലാ​ണ്.
മ​റ്റു​ജി​ല്ല​ക​ളി​ല്‍ 150ല്‍ ​താ​ഴെ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞാ​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്. 115 കേ​സു​ക​ള്‍.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ല്‍ ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് കോ​ഴി​ക്കോ​ട്ട് 1,455 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 60 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 35 കേ​സു​ക​ള്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്‌​ളാ​സ് മ​ജി​സ്‌േ​ട്ര​റ്റ് കോ​ട​തി​യി​ല്‍ ഫ​യ​ല്‍​ചെ​യ്ത​താ​യി ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം അ​സി. ക​മ്മീ​ഷ​ണ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​ന​കം 9.91 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത​ത് മാ​യം ചേർ‍​ത്ത ശ​ര്‍​ക്ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. അ​മ്പ​തി​ല​ധി​കം കേ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള​ത്. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​കൊ​ണ്ടു​വ​ന്ന ശ​ര്‍​ക്ക​ര​യി​ലാ​ണ് മാ​യം ക​ണ്ടെ​ത്തി​യത്. മ​നു​ഷ്യ ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​യ ശ​ര്‍​ക്ക​ര​യാ​ണി​ത്. നി​റം കൂ​ടു​ന്ന​തി​നാ​ണ് മാ​യം േച​ര്‍​ക്കു​ന്ന​ത്.

ഇ​ത്തരം ശർക്കര സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ വൃ​ക്ക​യും ക​ര​ളും ത​ക​രാ​റി​ലാ​വും. കു​ട്ടി​ക​ളി​ല്‍ മാ​ന​സി​കപ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും. അ​ല​ര്‍​ജി, ചെ​റി​ച്ചി​ല്‍ എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടും. ക​ട​ക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ പ​രിശോ​ധി​ച്ച​പ്പോ​ള്‍ വ​ന്‍ തോ​തി​ല്‍ നി​രോ​ധി​ക്ക​പ്പെ​ട്ട ക​ള​റു​ക​ള്‍ ചേ​ര്‍​ത്ത​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് ലേ​ബ​ല്‍ ഇ​ല്ലാ​ത്ത ശ​ര്‍​ക്ക​ര വി​ല്‍​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം മാ​റ്റം വ​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment