അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ വാർത്തകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെങ്ങും നിറഞ്ഞു നിൽക്കുന്നത്. ചിലർ ബിസ്ക്കറ്റുകൊണ്ടും, കേക്ക്കൊണ്ടുമൊക്കെ രാമക്ഷേത്രത്തിന്റെ മാതൃക സൃഷ്ടിച്ചത് വലിയ വാർത്ത ആയിരുന്നു.
ഇപ്പോഴിതാ തന്റെ വിലപിടിപ്പുള്ള ജാഗ്വര്‍ കാറിന് കാവിനിറം പൂശി അതിൽ രാമന്റെ ചിത്രങ്ങള്‍ നല്കി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള സിദ്ധാര്‍ഥ് ദോഷി എന്ന ചെറുപ്പക്കാരൻ.
കാറിന്റെ ഡോറിലാണ് ഇദ്ദേഹം ശ്രീരാമന്റെ ചിത്രം പതിപ്പിച്ചത്. കൂടാതെ കാറിന്റെ മുകളിൽ ശ്രീരാമന്റെ ചിത്രം പതിച്ച പതാകയും സ്ഥാപിച്ചു. മുൻവശത്ത് രാമക്ഷേത്രത്തിന്റെ ചിത്രവും വരച്ചുചേർത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് സിദ്ധാര്‍ഥ് ദോഷി. ഇത് ആദ്യമായല്ല ദോഷി തന്റെ കാറില്‍ മാറ്റം വരുത്തുന്നത്. നേരത്തെ, ജി20 ഉച്ചകോടി സമയത്തും അദ്ദേഹം കാറില്‍ ഡിസൈനുകള്‍ ചെയ്തിരുന്നു. എന്തായാലും കാവി ജാഗ്വാര്‍ ഇപ്പോള്‍ ആളുകളുടെ ശ്രദ്ധനേടി കുതിക്കുകയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.