1.3 കോടി വിലയുള്ള സ്വപ്‌ന വാഹനം സ്വന്തമാക്കി ! കര്‍ഷകന്‍ സന്തോഷം പങ്കുവച്ചത് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്ത്

പൂനെ: സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷിച്ച് കര്‍ഷകന്‍. പൂനെയിലെ കര്‍ഷകനായ സുരേഷ് പോക്ലേയാണ് തന്റെ സന്തോഷം വ്യത്യസ്തമാക്കിയത്.

1.34 കോടി രൂപ വിലയുള്ള ജാഗ്വര്‍ എസ്ജെയാണ് സുരേഷ് പോക്ലേ സ്വന്തമാക്കിയത്. ഏറെക്കാലത്തെ സ്വപ്നമായിരുന്നു കാര്‍. കാര്‍ വാങ്ങിയ സന്തോഷം സ്വര്‍ണം പൂശിയ പേട നല്‍കിയാണ് ഏവരുടേയും സുരേഷ് ഗ്രാമത്തിലുള്ളവരുടെ മനസ് നിറച്ചത്.

കിലോയ്ക്ക് 7000 രൂപ വില വരുന്ന മധുരം മൂന്നു കിലോയാണ് ഇവര്‍ വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വര്‍ണം പൂശിയ പേട നല്‍കി. തങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്കും പകരാനാണ് സ്വര്‍ണം പൂശിയ പേട നല്‍കിയതെന്നും സുരേഷിന്റെ മകന്‍ ദീപക് പറയുന്നത്. എന്തായാലും സംഭവം കലക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts