പാലക്കാട്: നഗരസഭ മന്ദിരത്തിനു മുകളിൽ കയറി ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി.
പ്രവർത്തകരുടെ നടപടി അപക്വമായി പോയെന്നും നേതാക്കൾ ആത്മപരിശോധനയ്ക്ക് തയാറാകണമെന്നും മുതിർന്ന നേതാവ് ബി. രാധാകൃഷ്ണ മേനോൻ ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരുടെ ആവേശം സംഘടനാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണം. പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്ചയാണ്.
നേതാക്കള്‍ ആത്മപരിശോധനക്ക് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ല. സംഘടനാ സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ട്.
വലിയ വിജയം ലഭിക്കാതിരുന്നിട്ടും അപക്വമായി ആഘോഷം നടത്തി.കമ്മിറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും രാധാകൃഷ്ണ മേനോൻ കുറ്റപ്പെടുത്തി.