മിഷേല്‍ മക് ലീന്‍ എന്ന സ്ത്രീ ഇംഗ്ലണ്ടിലെ എച്ച്എംപി നോര്ത്തംബര്ലാന്ഡലിലെ ജയിലില്‍ ഒരു തടവുകാരനെ സന്ദര്‍ശിച്ചിരുന്നു.
സാധാരണമായൊരു സന്ദര്‍ശനം. പക്ഷേ, ആ സന്ദര്‍ശനം അത്ര സാധാരണമായിരുന്നില്ലെന്നാണ് ചില തെളിവുകള്‍ പറയുന്നത്. കാരണം അവരിപ്പോള്‍ ജയിലിലാണ്.
എങ്ങനെ വെറുകൈയ്യോടെ പോകും
ഒരാളെ കാണാന്‍ പോകുകയല്ലേ വെറുംകൈയോടെങ്ങനെ പോകും. ആഅതുകൊണ്ട്് ഇത്തിരി ലഹരിയങ്ങ് പൊതിഞ്ഞെടുത്തു.
3,000 പൗണ്ട് വിലമതിക്കുന്ന എ ക്ലാസ് മൂല്യമുള്ള ലഹരി മരുന്നാണ് ജയിലില്‍ മക് ലീന്‍ എത്തിച്ചെത്.
ആദ്യം കുറ്റം നിരസിച്ചതിന് ശേഷം, 40 കാരിയായ യുവതി കുറ്റം സമ്മതിച്ചിരിക്കകയാണ്. പീറ്റര്ലീയില് നിന്നുള്ള മക്ലീന് തിങ്കളാഴ്ച ഡര്‍ഹാം ക്രൗണ്‍ കോടതിയില്‍ ഹാജരായി.
ആക്ലിംഗ്ടണിനടുത്തുള്ള സി കാറ്റഗറി ജയിലില്‍ മക്ലീന് ഒരാളെ സന്ദര്‍ശിക്കുകയായിരുന്നുവെന്നും ഇരുവരും സംസാരിക്കുമ്പോള്‍ ‘സിസിടിവി വഴി മേല്‍നോട്ടം വഹിക്കുന്നു’ എന്നും പ്രോസിക്യൂട്ട് ചെയ്യുന്ന ഷോണ്‍ ഡോഡ്സ് പറഞ്ഞു.
ആ കെട്ടിപിടുത്തം
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു തടവുകാരന് അവളെ ആലിംഗനം ചെയ്തിരുന്നു.
പക്ഷേ, ഒരുവിധത്തിലും ‘പ്രതികരിക്കാതെയാണ് അവള് ആ ആലിംഗനത്തെ സ്വീകരിച്ചത്. ആ കെട്ടിപ്പിടുത്തമാണ് ആദ്യം സംശയത്തിന് തുടക്കം കുറിച്ചത്.
തൊട്ടുപിന്നാലെയാണ് തടവുകാരന്റെ കൈവശം 200-ലധികം എറ്റിസോളാം ഗുളികകള്‍ക്കൊപ്പം ക്രാക്ക് കൊക്കെയ്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പുരുഷ തടവുകാരനെ പരിശോധിച്ചതില്‍ നിന്നുമാണ് അടിവസ്ത്രത്തിലും മലദ്വാരത്തിലും പൊതികള്‍ കണ്ടെത്തിയത്.
സമ്മര്‍ദ്ദം
മക് ലീന്റെ അന്നത്തെ പങ്കാളി ആ സമയത്ത് ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നെന്നും ‘അവള് മറ്റൊരാള്‍ക്ക് പാക്കേജ് എത്തിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണികള്‍ ലഭിച്ചിരുന്നു’ എന്നുമാണ് കോടതിയെ അറിയിച്ചത്.
മൊത്തത്തില്‍, 222 എറ്റിസോളാം ഗുളികകളും 2.48 ഗ്രാം ക്രാക്ക് കൊക്കെയ്നുമാണ് കണ്ടെത്തിയത്. അവയ്ക്ക് 3,000 പൗണ്ടിനും 3,500 പൗണ്ടിനും ഇടയില്‍ ജയില്‍ വിലയുണ്ടെന്നും കോടതി പറഞ്ഞു.
ആദ്യം എതിര്‍പ്പ്
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു മക് ലീനി പറഞ്ഞിരുന്നത്. ഒടുവില്‍ കുറ്റസമ്മതം നടത്തിയ അവള് പറഞ്ഞത് തന്നെ ഏല്‍പ്പിച്ച പൊതിയില്‍ സ്ലീപ്പിംഗ് ടാബ് ലെറ്റുകള്‍ ആണെന്നായിരുന്നുവെന്നാണ്.
മോഷണം, സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ എന്നിവയ്ക്ക് മക് ലീന്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.എന്തായാലും അലക്സ് മെനറി മക്ലീനെ 18 മാസത്തേക്ക് ജയിലിലടച്ചു.