പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി​ക​സ​ന സം​വാ​ദമാവാം; വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് ജെ​യ്ക് സി. ​തോ​മ​സ്

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി​യു​ടെ വി​ക​സ​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​വി​ടെ​യും സം​വാ​ദ​ത്തി​നു വ​രാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ്.

ഇ​ന്ന​ലെ മ​ണ​ര്‍​കാ​ടു ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജെ​യ്ക് സി. ​തോ​മ​സ്.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ബി. ബി​നു ചെ​യ​ര്‍​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ​ഫ് ചാ​മ​ക്കാ​ല ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി​യും ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ ട്ര​ഷ​റ​റു​മാ​യ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി​യും രൂ​പീ​ക​രി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ​യി വി​ശ്വം , ജോ​സ് കെ. ​മാ​ണി , പി.​സി. ചാ​ക്കോ, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, മാ​ത്യു ടി. ​തോ​മ​സ്, ഡോ. ​കെ.​സി. ജോ​സ​ഫ്, ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, കാ​സിം ഇ​രി​ക്കൂ​ര്‍, ബി​നോ​യി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് അ​യ​ര്‍​ക്കു​ന്നം, പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജെ​യ്ക് സി. ​തോ​മ​സ് പ​ര്യ​ട​നം ന​ട​ത്തും.

 

Related posts

Leave a Comment