കൊച്ചി: തടവുകാരുടെ എണ്ണത്തിൽ പരിധിവിട്ട് സംസ്ഥാനത്തെ 30 ജയിലുകൾ. ജീവനക്കാരുടെ കുറവ് നിലനിൽക്കേ തടവുകാരുടെ എണ്ണത്തിൽ വന്നിട്ടുള്ള വർധന ഉദ്യോഗസ്ഥരിൽ ആശങ്ക ജനിപ്പിക്കുകയാണ്. നിലവിൽ സംസ്ഥാനത്താകെയുള്ള 55 ജയിലുകളിൽ 7,485 തടവുകാരാണുള്ളത്.
ജയിൽ ചട്ടപ്രകാരം 1:6 എന്നതാണ് ജീവനക്കാരുടെയും തടവുകാരുടെയും അനുപാതം. എന്നാൽ കോഴിക്കോട്, പാലക്കാട് ജില്ലാ ജയിലുകളിൽ അനുവദനീയമായതിന്റെ മൂന്നു മടങ്ങിലേറെ തടവുകാരാണു കഴിയുന്നത്. ഇതിനിടെ ജയിലുകളിലെ ജീവനക്കാരുടെ കുറവും ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണു ജീവനക്കാരുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തടവുകാർക്കിടയിലെ ലഹരി ഉപയോഗവും മറ്റ് വിധ്വംസകപ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷാപ്രശ്നങ്ങൾ കൂടുതൽ ചർച്ചയാകുന്നത്.
അതിനിടെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരുടെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ട് ഇതുവരെയും നടപടികളായിട്ടില്ല. 327 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ സൈനിക ക്ഷേമ ബോർഡ് എന്നിവ മുഖേന 174 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരെ താത്കാലികമായി നിയമിച്ചതാണ് ആകെയുണ്ടായിട്ടുള്ള നടപടി. അതേസമയം പിഎസ്സി റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഒഴിവുകൾ നികത്തപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
(ജയിൽ, അനുവദനീയമായ തടവുകാരുടെ എണ്ണം, നിലവിലെ എണ്ണം, അധികതടവുകാർ)
സെൻട്രൽ ജയിൽ
തിരുവനന്തപുരം- 727 -1389 -662)
വിയ്യൂർ- 560 -761-201
തുറന്ന ജയിൽ
ചീമേനി- 179 -201 -22
നെട്ടുകാൽത്തേരി- 270 -331-61
ജില്ലാ ജയിൽ
വിയ്യൂർ- 121-189-68
കോട്ടയം- 55-85-30
കണ്ണൂർ- 130 -144-14
കോഴിക്കോട്- 50 -270 -220
പാലക്കാട്- 32-196-164
സ്പെഷൽ സബ് ജയിൽ
നെയ്യാറ്റിൻകര- 108-127-19
കൊട്ടാരക്കര- 50-180-130
മാവേലിക്കര- 92-95-3
ഇരിങ്ങാലക്കുട-11-70-59)
കാസർഗോഡ് – 28-67-39
വൈത്തിരി- 22-44- 22
മഞ്ചേരി- 39-78-39
ചിറ്റൂർ- 30 -45-15
സബ് ജയിൽ
ആറ്റിങ്ങൽ- 43-85-42
ആലുവ- 26-57-31
എറണാകുളം- 28-67-39
മട്ടാഞ്ചേരി- 28-42-14
പീരുമേട്- 38-46-8
മീനച്ചിൽ- 20-24-4
കണ്ണൂർ- 28-45-17
തിരൂർ- 17-33-16
പൊന്നാനി- 19-24-5
പെരിന്തൽമണ്ണ- 28-34-6)
വടകര-13-27-14
ഒറ്റപ്പാലം- 24-44-20
ആലത്തൂർ- 23-34-11)
-ജെറി എം. തോമസ്