ഭാര്യയുടെ ജന്മ ദിനം മറന്നു പോകുന്ന ഭർത്താവാണോ നിങ്ങൾ? അങ്ങനെ മറന്നു പോയ ചരിത്രമുണ്ടോ.. ഉണ്ടെങ്കിൽ ഇത് കേട്ടോളൂ…
ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ചു വർഷം വരെ തടവ് അനൂഭവിക്കേണ്ടി വരും. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ ഒരു നിയമം ഉള്ളത്.
ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം. ചെറിയ ദ്വീപ് രാഷ്ട്രമാണ് സമോവ. എങ്കിലും ഇവിടെ കർശനമായ നിയമമാണ് നടക്കുന്നത്.
ഭർത്താവ് ഒരു തവണ ഭാര്യയുടെ ജന്മദിനം മറന്നാൽ അയാൾക്ക് മുന്നറിയിപ്പ് നൽകും. രണ്ടാം തവണയും ഇതേ പ്രവർത്തി ആവർത്തിച്ചാൽ ഭർത്താവിന് പിഴയോ ജയിൽ ശിക്ഷയോ കിട്ടും.
ഇതെ കുറിച്ച് അന്വേഷിക്കാൻ പോലീസ് തലത്തിൽ പ്രത്യേക ആളുകളുണ്ട്. ഈ സംഘം പരാതികൾ ലഭിച്ചാൽ ഉടൻ തന്നെ ഇതിൽ നടപടി എടുക്കും.