കൊച്ചി: കൊലക്കേസില്‍ പ്രതികളാക്കി പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ 13 വര്‍ഷം ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്നാണ് കോടതി നിലപാട്.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഭാഗം കേള്‍ക്കാനായിട്ടാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. 2011ല്‍ ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി പളനിസ്വാമിയെയും അന്ന് 16ഉം 17ഉം വയസ് മാത്രം പ്രായമുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളെയുമാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
പരിശോധന നടത്താതെ ഇരുവര്‍ക്കും പ്രായത്തിന്റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥരായ സിഐമാര്ക്കെതിരേ നടപടിയെടുക്കാനും ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.