ചാത്തന്നൂർ: ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതി ജയിൽ ചാടി. ഒളിവിൽ കഴിഞ്ഞ പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കര താവണം പൊയ്ക കുന്നുംപുറത്ത് വീട്ടിൽ അമ്മാച്ചൻ എന്ന് വിളിക്കുന്ന സുരേഷാ (48)ണ് പിടിയിലായത്.
അഞ്ച് മാസം മുമ്പ് പരോളിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. മംഗലാപുരത്തും മറ്റും ഒളിവിൽ കഴിഞ്ഞ സുരേഷ് രഹസ്യമായി വീട്ടിലെത്തിയതിനെ തുടർന്നാണ് പോലീസ് വീട് വളഞ്ഞ് പിടികൂടിയത്.
2004-ൽ താവണം പൊയ്ക സ്വദേശിയായ സുശീൽ കുമാർ എന്നയാളെയാണ് സുരേഷും സംഘവും കൊലപ്പെടുത്തിയത്. വിവാഹ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സുരേഷിനെയും സംഘത്തെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നെട്ടുകാൽത്തറ തുറന്ന ജയിലിലായിരുന്നു സുരേഷ്. അവിടെ നിന്നും പരാളിലിറങ്ങി മുങ്ങുകയായിരുന്നു.
പാരിപ്പള്ളി എസ്ഐ നൗഫൽ, എഎസഐ അഖിലേഷ് എസ്സിപിഒ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞയാളെതാവണംപൊയ്കയിൽ നിന്നും പിടികൂടിയത്.