2012 മു​ത​ൽ 2017 ജൂ​ണ്‍ വ​രെ ജ​യി​ലു​ക​ളി​ൽ 6 അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളെ​ന്നു പോ​ലീ​സ് ; ജയിലിലെ അസ്വാഭാവിക മരണങ്ങളിൽ പോലീസ് എടുക്കുന്ന  നടപടിക്രമങ്ങളെക്കുറിച്ചറിയാം

കൊ​ച്ചി : സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ 2012 മു​ത​ൽ 2017 ജൂ​ണ്‍ വ​രെ ആ​റ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്നു പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​തി​ൻ​മേ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​സ്വാ​ഭാ​വി​ക മ​ര​ണം ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​തോ​ടെ ലോ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും. ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കാ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​ട്ടി​നെ അ​റി​യി​ക്കും. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തും. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നൊ​പ്പം ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി എ​സ്പി മു​ഖേ​ന റി​പ്പോ​ർ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ൽ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി​യാ​ൽ ആ​ശ്രി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും.

സു​പ്രീം കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന പോ​ലീ​സ് അ​ക്കാ​ഡ​മി, കേ​ര​ള ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി, നാ​ഷ​ണ​ൽ പോ​ലീ​സ് അ​ക്കാ​ഡ​മി, ബ്യൂ​റോ ഒ​ഫ് പോ​ലീ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന – ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്. ത​ട​വു​കാ​ർ ഏ​റ്റു​മു​ട്ടി​യാ​ൽ നി​യ​മ​ന​ട​പ​ടി​ക്കാ​യി ലോ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റു​മു​ട്ട​ൽ നി​മി​ത്തം ന​ര​ഹ​ത്യ​യ​ട​ക്ക​മു​ള്ള​വ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നും വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. സു​പ്രീം കോ​ട​തി​യു​ടെ ജ​യി​ൽ പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച പൊ​തു താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പോ​ലീ​സ് വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ൽ​കി​യ​ത്.

മ​ര​ണം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ഇ​ങ്ങ​നെ: 2013 ൽ ​ആ​ത്മ​ഹ​ത്യ – ഒ​ന്ന്, പു​റ​മേ നി​ന്നു​ള്ള അ​തി​ക്ര​മം നി​മി​ത്തം – ഒ​ന്ന് , 2014 ൽ ​ആ​ത്മ​ഹ​ത്യ​യും ആ​ക്ര​മ​ണ​വു​മ​ല്ലാ​തെ മ​റ്റു കാ​ര​ണം – ഒ​ന്ന് , 2015 ൽ ​ജ​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം – ഒ​ന്ന്, 2016 ൽ ​ആ​ത്മ​ഹ​ത്യ – ര​ണ്ട് , (2012 ലും 2017 ​ജൂ​ണ്‍ വ​രെ​യും അ​സ്വാ​ഭാ​വി​ക മ​ര​ണം ഇ​ല്ല).

Related posts