ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ തുടരുന്ന ആംആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗിന് പോഷക സമ്പന്നമായ ആഹാരം നൽകാൻ കോടതി നിർദേശം. പ്രത്യേക ജഡ്ജി എം.കെ. നാഗ്പാലിന്റേതാണ് ഉത്തരവ്. മികച്ച ആഹാരം കൂടാതെ കുപ്പിവെള്ളവും സഞ്ജയ് സിംഗിനു നൽകാൻ കോടതി നിർദേശിച്ചു. സഞ്ജയ് സിംഗ് നൽകിയി ഹർജി പരിഗണിക്കവെയാണു കോടതി ഉത്തരവ്.
ഡൽഹിക്കു പുറത്തുള്ള ജയിലുകളിൽ എത്തിക്കുമ്പോൾ നല്ല ഭക്ഷണമോ ശുദ്ധമായ വെള്ളമോ വൃത്തിയുള്ള ചുറ്റുപാടോ ലഭിക്കുന്നില്ലെന്നായിരുന്നു സഞ്ജയുടെ പരാതി. എന്നാൽ ജയിലിലെ ചട്ടപ്രകാരം ഒരു നേരത്തെ ഭക്ഷണത്തിനു ചെലവാകുന്ന 70 രൂപയിൽ അധികം തുക പുതിയ ഭക്ഷണ രീതിക്കു ചെലവാകുകയാണെങ്കിൽ അധികമായി വരുന്ന തുക പ്രതിയിൽനിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു.