കോലാപ്പൂര്‍:ഏറെനാള്‍ കൂടി ഉറ്റവരെ കാണുമ്പോള്‍ ആളുകളുടെ ഉള്ളില്‍ സന്തോഷമുണ്ടാവും. എന്നാല്‍ ആ സന്തോഷം ഹൃദയത്തിനു താങ്ങാനാവുന്ന അളവിലും കവിഞ്ഞാല്‍ അതപകടമാണ്. നീണ്ട 23വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ ജയിലില്‍ നിന്നിറങ്ങിയ പിതാവിനെ കണ്ട സന്തോഷത്തില്‍ മകന് ഹൃദയം പൊട്ടിമരിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കോലാപൂരില്‍ നിന്നും വരുന്നത്. ഹസന് എന്ന 65കാരനാണ് ജയിലിനു മുമ്പില്‍വച്ച് തന്റെ മകന്റെ ദാരുണാന്ത്യം കണ്മുമ്പില് കാണേണ്ട ഗതികേട് വന്നത്. സജിത് മക്വാന എന്നായിരുന്നു ഹസന്റെ മകന്റെ പേര്.
മുംബൈയിലുണ്ടായ ഒരടിപിടിയെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 1996ലാണ് ഹസന് ജീവപര്യന്തം ലഭിച്ച് ജയിലില്‍ പോകുന്നത്. അന്ന് സജിദിന് വെറും നാലു വയസ്സ് മാത്രമായിരുന്നു പ്രായം. 21 വര്‍ഷത്തെ തടവ് കാലയളവിനിടയില്‍ ഒരിക്കല്‍ പോലും ഹസന് പരോളിന് അപേക്ഷിച്ചിരുന്നില്ല.ഒടുവില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹസന് ജയില്‍ മോചിതനായത്. ഹസനെ സ്വീകരിക്കാന്‍ കാറുമായി കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ 21 വര്‍ഷത്തിനു ശേഷം പിതാവിനെക്കണ്ട സന്തോഷത്തില്‍ സംസാരിക്കുന്നതിനിടയില്‍ സജിദിന് നെഞ്ചുവേദന കൊണ്ട് കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വൈകിപ്പോയിരുന്നു.
പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ് സജിതിന്റെ മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മുംബൈയിലെ അന്ധേരിയില്‍ െ്രെഡവിംഗ് സ്കൂള്‍ നടത്തുകയായിരുന്ന സജിത് പിതാവ് ജയില്‍ മോചിതനായ ശേഷം വിവാഹിതനാകാനിരിക്കുകയായിരുന്നു. 1977 ലാണ് അടിപിടിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ മുംബൈ പോലീസ് ഹസനെ അറസ്റ്റ് ചെയ്യുന്നത്. 1981 ല്‍ ഇയാള്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ 1996ല്‍ ഇയാളുടെ ജീവപര്യന്തം ശരിവച്ച ഹൈക്കോടതി ഇയാളെ യെര്‍വാദ ജയിലിലേക്കയയ്ക്കുകയായിരുന്നു. പിന്നീട് കലംബാ ജയിലിലേക്കു മാറ്റി. ബോംബെ ഹൈക്കോടതിയുടെ അന്തിമവിധി വന്നതിനു ശേഷം ഒരിക്കലും ഇയാള്‍ വീട്ടുകാരെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. ഫോണിലൂടെയും ജയില്‍ സന്ദര്‍ശനത്തിനെത്തുന്ന മറ്റുള്ളവരിലൂടെയുമൊക്കെയായിരുന്നു ഇയാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞയാഴ്ച ജയില്‍ മോചനം അറിയിച്ചു കൊണ്ടുള്ള കത്തു കിട്ടിയതു മുതല്‍ ഹസന് സന്തോഷത്തിലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല എന്നു മാത്രം.